Mon. Dec 23rd, 2024
ന്യൂഡൽഹി:

 
വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഈ മാസം 26നു ഡൽഹിയിലെ രാജ്‌പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. രാജ്‌പഥിൽ ട്രാക്ടർ റാലി നടത്താനുള്ള മുൻ തീരുമാനത്തിനു പകരമാണു സമാന്തര പരേഡ് സംഘടിപ്പിക്കാനുള്ള നീക്കം.

റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ ഉച്ചയ്ക്കായിരിക്കും കർഷകരുടെ പരേഡ്. ദേശീയ പതാകകൾ സ്ഥാപിച്ച ട്രാക്ടറുകളും നിശ്ചലദൃശ്യങ്ങളും പരേഡിൽ അണിനിരക്കും. രാജ്‌പഥിൽ കർഷകർ കാൽനട ജാഥയും നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനായി കർഷകരെ ഡൽഹിയിലെത്തിക്കും. 25ന് സമാധാനപരമായി ഡൽഹിയിലേക്കു കടക്കുമെന്നു സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

By Divya