Sun. Feb 23rd, 2025
ചെന്നൈ:

 
മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ എതിർപ്പുയർത്തിനെത്തുടർന്നു അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണ നീക്കത്തിൽ നിന്നു ഡിഎംകെ പിന്മാറുന്നു. ഈ മാസം ആറിന് ചെന്നൈയിൽ നടക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിലേക്കു ഒവൈസിയെ ക്ഷണിച്ചിട്ടില്ലെന്നു ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ.ഡി മസ്താൻ അറിയിച്ചു.
എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് വക്കീൽ അഹമ്മദിനൊപ്പം മസ്താൻ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തി ഒവൈസിയെ കണ്ടിരുന്നു. സന്ദർശനത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവരികയും ചെയ്തു. ഡിഎംകെയുടെ ക്ഷണം സ്വീകരിച്ചു ഒവൈസി യോഗത്തിൽ പങ്കെടുക്കുമെന്നു എഐഎംഐഎം നേതാക്കൾ അറിയിച്ചതിനു പിന്നാലെയാണു ഡിഎംകെ മലക്കം മറിഞ്ഞത്.

By Divya