Sat. Apr 20th, 2024

തിരുവനന്തപുരം ∙ കായംകുളം താപനിലയത്തിന്റെ പേരിൽ വൈദ്യുതി ബോർഡും എൻടിപിസിയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കം പരിഹരിച്ചു. നിലയത്തിനായി എൻടിപിസിക്കു വൈദ്യുതി ബോർഡ് നൽകേണ്ട വാർഷിക ഫിക്സഡ് ചാർജ് 298 കോടി രൂപയ്ക്കു പകരം 100 കോടിയായി നിശ്ചയിച്ചു.

വൈദ്യുതി വാങ്ങൽ കരാർ നിലവിലുള്ള 2019 മാർച്ച്‌ 1 മുതൽ 2025 ഫെബ്രുവരി 28 വരെയാണു  ഫിക്സഡ് ചാർജ് നൽകേണ്ടത്. കായംകുളത്തു നിലവിൽ സംഭരിച്ചിട്ടുള്ള നാഫ്ത തീരുന്നതു വരെയോ അല്ലെങ്കിൽ അടുത്ത മാർച്ച്‌ വരെയോ വൈദ്യുതി വാങ്ങാനും ധാരണയായി. ഇതിലുണ്ടാകുന്ന നഷ്ടം വൈദ്യുതി ബോർഡും എൻടിപിസിയും സംയുക്തമായി വഹിക്കും

By Divya