Tue. Nov 5th, 2024
വാഷിങ്ടൺ:

 
എച്ച്–1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസ നൽകുന്നതു മരവിപ്പിച്ച നടപടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 31 വരെ നീട്ടി. കൊവിഡ് ബാധ കാരണം യുഎസ് പൗരന്മാരുടെ തൊഴിൽസംരക്ഷണത്തിനായാണ് ഇതു നടപ്പാക്കിയതെന്നും സാഹചര്യത്തിൽ മാറ്റം വരാത്തതിനാലാണ് നീട്ടുന്നതെന്നും ട്രംപ് പറഞ്ഞു. യുഎസ് കമ്പനികൾക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ ജോലിക്കു നിയോഗിക്കുന്നതിനു സഹായിച്ചിരുന്ന എച്ച്–1ബി വിസ നടപടികൾ മരവിപ്പിച്ചത് ഇന്ത്യയിൽ നിന്നുള്ള ഐടി ജോലിക്കാർക്ക് കനത്ത ആഘാതമാണ്. എച്ച്–1ബി വിസ പുതുക്കാനുള്ളവർക്കും പുതിയ അപേക്ഷകർക്കും മാർച്ച് 31 കഴിഞ്ഞു മാത്രമേ ഇനി നടപടി ആരംഭിക്കാനാവൂ.