Wed. Jan 22nd, 2025
കണ്ണൂർ:

 
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു ലീഗിൻ്റെ നിലപാട്. ആറിനു സംസ്ഥാന ഭാരവാഹികൾ ജില്ല സന്ദർശനത്തിനെത്തുമ്പോൾ ഈ നിർദേശം അവർക്കു മുൻപിൽ വയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ, ലീഗ് വൻ മുന്നേറ്റമാണുണ്ടാക്കിയത്.