Fri. Jul 18th, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. കേരള പോലീസിൽ ഡിജിപി പദവിയിലെത്തിയ ആദ്യ വനിത കൂടിയായ ശ്രീലേഖ ഫയർ ആൻഡ് റെസ്ക‍്യു സർവീസസ് ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നാണു വിരമിച്ചത്.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ, കോട്ടയത്ത് എ‍എസ്പിയായിട്ടാണു ‌സർവീസ് ആരംഭിച്ചത്.

1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായി. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവ‍നത്തിനും രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ നേടിയിട്ടുണ്ട്. നിലവിൽ ഐപിഎസ് അസോസിയേഷൻ പ്രസിഡൻ്റാണ്.