Daily Archives: 4th December 2020
രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ നേതാക്കളുടെ അഭിപ്രായങ്ങൾ ആഭ്യന്തര കാര്യങ്ങളിലെ അസ്വീകാര്യമായ ഇടപെടലാണ്. ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ച് സംസാരിച്ച...
ഇന്നത്തെ പ്രധാന വാർത്തകൾ:കൊവിഡിനെതിരായുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യൻ തീരത്തിനടുത്ത് എത്തിയപ്പോഴേക്ക് 'ബുറെവി' ചുഴലിക്കാറ്റ് വീണ്ടും ദുർബലമായതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്
കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു.
കർഷക സംഘടനകൾ ഡിസംബർ എട്ടിന് ചൊവ്വാഴ്ച ഭാരത് ബന്ദ് നടത്തും.
കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി...
ഡൽഹി:കൊവിഡിനെതിരെയുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. വാക്സിന് വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍...
ചെന്നെെ:രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതോടെ രജനികാന്തിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ചടുലനീക്കവുമായി രാഷ്ട്രീയ കക്ഷികള്‍. രജനിയുമായി കെെകോര്‍ക്കാനുള്ള നീക്കവുമായി കമല്‍ ഹാസന് മുന്നോട്ട് പോകുകയാണ്. രജനിയുമായി ചേര്‍ന്ന് ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി തമിഴ്നാട്ടില്‍ മൂന്നാം മുന്നണി രൂപീകരിക്കാനാണ് ശ്രമം.രജനികാന്തുമായി കമല്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നല്ലവരായ എല്ലാവരുമായും കൈകോർക്കും എന്നാണ് കമലിന്റെ നയം. തമിഴ്നാടിന്റെ ക്ഷേമത്തിനായി ആവശ്യമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധനാണെന്ന് മക്കൾ നീതി മയത്തിന്റെ തലവൻ കൂടിയായ കമല്ഹാസന് രജനികാന്തിനെ അറിയിച്ചിരുന്നു.ജനങ്ങൾക്ക്...
ഡൽഹി:കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു. നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ ഭാഗം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല വ്യക്തമാക്കി. നിയമഭേദഗതി മുന്നോട്ട് വെച്ചാണ് നാളത്തെ ചർച്ചയെങ്കിൽ അതും പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ ഇന്നലെ നടത്തിയ നീണ്ട ഏഴു മണിക്കൂർ ചർച്ച പരാജയപ്പെട്ടിരുന്നു. തർക്ക നിയമങ്ങൾ റദ്ദാക്കുന്നതല്ലാതെ മറ്റൊരു ഉപാധിക്കും തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഇന്നലെ നടന്ന യോഗത്തിൽ നിയമത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 39...
ലക്ക്നൗ:
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ് യുപി പൊലീസ്.ലക്നൗവിലെ പാരാ മേഖലയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പ് പൊലീസ് സംഘം വേദിയിലെത്തി ഇരുകൂട്ടരോടും പൊലീസ് സ്റ്റേഷനിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു.വിവാഹത്തിനു മുമ്പ് ലക്നൗ ജില്ലാ മജിസ്ട്രേറ്റില്‍നിന്ന് അനുമതി നേടണമെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ഒരു മതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടി മറ്റൊരു വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതായി ഡിസംബർ...
ഹൈദരാബാദ്:
ദേശീയ ശ്രദ്ധ നേടിയ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന് തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതിയ്ക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിയുള്ള ആദ്യഫലസൂചനകൾ വന്നപ്പോൾ ബിജെപി വൻമുന്നേറ്റം നേടിയെങ്കിലും, ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ടിആർഎസ് തന്നെയാണ് മുന്നേറുന്നത്.ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമായിരുന്നു. തപാൽ വോട്ടുകളെണ്ണിയപ്പോൾ ബിജെപി മുന്നിട്ടു നിന്നു.2000 പോസ്റ്റൽ വോട്ടുകളായിരുന്നു ഉണ്ടായിരുന്നത് കോവിഡ് രോഗികളും സർക്കാർ ഉദ്യോഗസ്ഥരുമാണ് കൂടുതലായി പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് എണ്ണി തീർന്നപ്പോൾ 74 ഇടത്ത് ബിജെപിയും 35 സീറ്റിൽ തെലങ്കാന മുഖ്യമന്ത്രി കെ...
കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പത്താം തീയതി ഹാജരാകാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ചികിൽസയിൽ ആയതിനാൽ രവീന്ദ്രന് ഹാജരാകാൻ സാധിച്ചിരുന്നില്ല.സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കെ ഫോണ്‍, ലൈഫ്...
സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വനിത ജഡ്ജിമാരുടെ പ്രാതിനിധ്യക്കുറവാണ് ജുഡിഷ്യറി 'ജെന്‍ഡര്‍ സെന്‍സിറ്റീവ്' അല്ലാതാകാന്‍ മുഖ്യ കാരണമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍.സുപ്രീം കോടതിയിലെ 34 ജഡ്ജിമാരില്‍ രണ്ട് പേര് മാത്രമാണ് സ്ത്രീകള്‍. ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും 1113 ജഡ്ജിമാരിൽ 80 സ്ത്രീകൾ മാത്രം. മണിപ്പൂർ, മേഘാലയ, പാറ്റ്ന, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് ഹൈക്കോടതികളിൽ ഒരു വനിത ജഡ്ജി പോലുമില്ല. ലൈംഗിക അതിക്രമ കേസ് പ്രതിയെ മധ്യപ്രദേശ് ഹൈക്കോടതി രാഖി...
തിരുവനന്തപുരം:ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ തൂത്തുകൂടിക്കും രാമനാഥപുരത്തിനും ഇടയിൽ അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്നാട് തീരത്ത് കര തൊടാനാണ് സാധ്യത. ബുറെവി ചുഴലിക്കാറ്റ് മന്നാർ ഉൾക്കടലില്‍ തന്നെ സ്ഥിതി ചെയ്യുകയാണ്.കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയായിരിക്കും. തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ബുറേവി ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായിരുന്നു.തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം...