30 C
Kochi
Sunday, September 26, 2021

Daily Archives: 3rd December 2020

 കൊച്ചി:ഡോളർ കടത്തുകേസിൽ സ്വപ്‍നയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഈ മാസം എട്ടുവരെ നീട്ടി. ഇരുവരെയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളർ കടത്തിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് വാദം.സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഡോളർ കടത്തിൽ വിദേശ പൗരൻമാർക്കും പങ്കുണ്ട്. ഇവർക്കെതിരെയും അന്വേഷണം വേണം. സ്വപ്‍നയും സരിത്തും നൽകിയ മൊഴികൾ ഗുരുതര...
Burevi cyclone to hit by tomorrow
 ഇന്നത്തെ പ്രധാനവാർത്തകൾ:ബുറെവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയായി. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്രനിർദേശം തള്ളി കർഷകർ. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പദ്മ വിഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കും. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് ഇന്ന് 5376...
Ambergris
നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം കെെവശം വയ്ക്കുന്നത് പലരുടെയും ഹോബിയായിരിക്കും. ആഡംബര പെര്‍ഫ്യൂം തേടിപ്പിടിച്ച് പോകുന്നവരുമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള ആഡംബര പെര്‍ഫ്യൂം രൂപപ്പെട്ട് വരുന്നത് തിമിംഗലത്തിന്‍റെ ഛര്‍ദ്ദിയില്‍ നിന്നാണ്. ആദ്യം ഇക്കാര്യം കേള്‍ക്കുന്നവര്‍ അല്‍പ്പമൊന്ന് അമ്പരക്കും. ടോം ഫോർഡ്, ഷനേല്‍, ഡേവിഡോഫ് തുടങ്ങിയ വൻ കിട ബ്രാൻഡുകളുടെ ആംബര്‍ പെർഫ്യൂമുകൾ ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള പെർഫ്യൂം ഗണത്തിലാണ് വരുന്നത്.സ്പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ...
Rajinikanth
ചെന്നെെ:തമിഴ്നടന്‍ രജനികാന്ത്  ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും. രജനികാന്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ജയിച്ചാല്‍ ജനങ്ങളുടെ വിജയം, തോറ്റാല്‍ ജനങ്ങളുടെ പരാജയമെന്നും രജനികാന്ത് പറഞ്ഞു. തമിഴ്നാടിന്‍റെ വിധി മാറ്റിയെഴുതാന്‍ സമയമായെന്നും രജനികാന്ത് വ്യക്തമാക്കി.മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുമായി രജനികാന്ത് മത്സരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പായിരിക്കുകയാണ്. തമിഴ്നാടിനെ...
Manoj tiwari BJP MP, C: Janasatta
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന്‌ പിന്നില്‍ 'തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌' ആണെന്നും സമരത്തെ അടിമച്ചമര്‍ത്തണമെന്നും ബിജെപി എംപി മനോജ്‌ തിവാരി. തലസ്ഥാനത്തെ മറ്റൊരു ഷഹീന്‍ ബാഗ്‌ ആക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ ഒത്തുചേര്‍ന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സാന്നിധ്യം കര്‍ഷക സമരത്തിലുണ്ട്‌. തലസ്ഥാന നഗരത്തില്‍ ഷഹീന്‍ ബാഗ് 2.0 ആവര്‍ത്തിക്കാനുള്ള ഗൂഢാലോചനയാണെന്ന്‌ അദ്ദേഹം ആരോപിച്ചു.രാജ്യത്ത്‌ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയും ആസൂത്രണവുമുണ്ട്‌. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണച്ചും...
Putin Orders Mass COVID Vaccination in Russia From Next Week
മോസ്‌കോ: അടുത്താഴ്ച മുതൽ കൊവിഡ് വാക്സിൻ വിതരണത്തിന് ചെയ്യാൻ ഒരുങ്ങി റഷ്യയും. റഷ്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 എന്ന വാക്സിനാണ് വിതരണം ചെയ്യുന്നത്.പ്രസിഡന്റ് വ്ലാദിമിർ പുട്ടിനാണ് ഇത് സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പ് നൽകിയത്. നേരത്തെ മൂന്നാം ഘട്ട പരീക്ഷണംവിജയിക്കും മുൻപ് തന്നെ അംഗീകാരം നൽകിയതിൽ സ്പുടിൻക് 5 ഏറെ വിവാദത്തിന് പാത്രമായിരുന്നു.ആരോഗ്യപ്രവർത്തകർക്കായിരുന്നു  ആദ്യം സ്പുട്നിക് 5 വാക്സിൻ നൽകിയത്. ഇതുവരെ ഒരുലക്ഷത്തിൽ അധികം പേർ സ്പുട്നിക് 5 സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. രണ്ട് ഡോസാണ്...
RBI Asks HDFC To Stop Digital Launches and New Credit Cards  
 ഡൽഹി:എച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഡിജിറ്റൽ ഇടപാട് പദ്ധതികൾ താൽക്കാലികമായി  നിർത്തിവെയ്ക്കാനായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പുതുതായി എടുത്തിട്ടുള്ള എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ കണ്ടെത്തി കാർഡുകൾക്ക് വിലക്കേർപ്പെടുത്താനും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിച്ച ഡാറ്റാ സെന്ററിലെ തകരാറിനെത്തുടർന്നാണ് നടപടി.റിസർവ് ബാങ്ക് നടത്തിയ നിർണായക നിരീക്ഷണങ്ങൾ തൃപ്തികരമായി പാലിച്ചാൽ മേൽപ്പറഞ്ഞ നടപടികൾ നീക്കുമെന്ന് എച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളിലെ സമീപകാല തടസ്സങ്ങൾ പരിഹരിക്കുന്നതിന് ബാങ്ക് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിലക്കുകൾ ബാങ്കിന്റെ...
Farmer leaders in Delhi C: The Print
ന്യൂഡെല്‍ഹി: കേരളത്തില്‍ കടുത്ത ശത്രുതയിലാണ്‌ സിപിഎമ്മും പാര്‍ട്ടി വിട്ട വിമതരുടെ പാര്‍ട്ടി ആര്‍എംപിഐയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്‌ രണ്ട്‌ കൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്‌. എന്നാല്‍ ഡെല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സിപിഎമ്മിന്റെയും ആര്‍എംപിഐയുടെയും നേതാക്കള്‍ ഒരുമിച്ചാണ്‌. പാര്‍ട്ടി വിട്ട വി ബി ചെറിയാന്റെയും പഞ്ചാബില്‍ സിപിഎം വിട്ടവരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച എംസിപിഐയുവും വിവിധ നക്‌സലൈറ്റ്‌ ഗ്രൂപ്പുകളുടെ നേതാക്കളും സിപിഐ, സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ട്‌.ഡെല്‍ഹിയില്‍ എട്ടു ദിവസമായി...
cyclone burevi to hit kerala within hours
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 വിമാനങ്ങൾ റദ്ദാക്കി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.  ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും  നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം,...
 ഡൽഹി:ബലാത്സംഗത്തിനിരയായവരുടെ പേരും വിശദംശങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നത് തടയാനായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു. ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണത്തിന് സർക്കാരിന് നിർദ്ദേശം നൽകുന്നത് ഉചിതമാണെന്ന് കരുതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.ഉത്തർ പ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ ചിത്രങ്ങങ്ങൾ ചില മാധ്യമ ഗ്രൂപ്പുകൾ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അപേക്ഷകന് ആഭ്യന്തര, നിയമ, വനിതാ, ശിശു...