28 C
Kochi
Friday, October 22, 2021

Daily Archives: 2nd December 2020

വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച
 പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക  സംഘര്‍ഷം. വീട്, ജോലി, പുനരധിവാസം പൂര്‍ണമാകും വരെ വീട്ടുവാടക എന്നീ ഉറപ്പുകള്‍ പാഴ് വാക്കായി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി കാത്തു കാത്തിരുന്ന് മരണപ്പെട്ടത് മുപ്പതോളം പേര്‍...വല്ലാര്‍പാടം കണ്ടെയ്‌നര്‍ റെയില്‍- റോഡ്‌ വികസനത്തിനായി സ്ഥലം വിട്ടു കൊടുത്തവരുടെ അവസ്ഥ ഇത്തരം പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട...
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993...
India invites Boris Johnson as Chief Guest for Republic Day celebrations
 2021 ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 27 ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടത്തിയ ടെലിഫോണിക് സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.അതേസമയം 2021ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ബോറിസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളുടെയും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് -19 നെ നേരിടുക തുടങ്ങി എല്ലാ മേഖലകളിലുമുള്ള സഹകരണത്തെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി...
Justice Karnan
ചെന്നൈ: മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സിഎസ് കര്‍ണന്‍ അറസ്റ്റില്‍. ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിലാണ് സിഎസ് കര്‍ണനെ അറസ്റ്റുചെയ്തത്. ഒക്ടോബർ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിൽ കർണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെല്ലാം ചേർന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് ജസ്റ്റിസ് കർണനെതിരെ വിശദമായ പരാതി നൽകുകയും ചെയ്തു. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ചില ജ‍‍ഡ്ജിമാർക്കെതിരെ പരാമർശം നടത്തുന്ന കർണന്റെ ഒരു...
 കൊല്ലം:കൊല്ലം നീണ്ടകരയിൽ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാലുമാണ് ബോട്ടുകള്‍ തീരത്തടുപ്പിക്കുന്നത്.ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ...
മകര നക്ഷത്രം
ക്രിസ്മസ് നക്ഷത്രങ്ങളിലും വര്‍ഗീയ വിഷം ചീറ്റുകയാണ് ഹിന്ദുത്വവാദികള്‍. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കാന്‍ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.  സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.അയ്യപ്പന്‍റെ ഫോട്ടോ പതിച്ചുള്ള മകര നക്ഷത്രത്തിന്‍റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ഗോപകുമാര്‍ മാലിയില്‍ എന്ന ഫെയ്സ്ബുക്ക് പ്രൊഫെെലില്‍  മകര നക്ഷത്രം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ...
Karnataka High Court
ബെംഗളൂരു:പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചത്.ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര് മഗദും അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി...
mays abu Ghosh released after 15 months from refugee camp
 15 മാസത്തെ ക്രൂര പീഡനങ്ങൾക്കൊടുവിൽ പലസ്തീനിലെ വിദ്യാര്‍ഥിനി മെയ്സ് അബു ഘോഷ് ജയിൽ മോചിതയായി. സഹോദരനെ കൊന്ന ഇസ്രയേൽ ക്രൂരതക്കെതിരെ പ്രതിഷേധിച്ചതിനാണ് ബിർസീറ്റ് സർവകലാശാലയിലെ ജേണലിസം വിദ്യാർത്ഥിനി മെയ്‌സിനെ അറസ്റ്റ് ചെയ്തത്.2016 ജനുവരിയിലാണ് മെയ്‌സിന്‍റെ സഹോദരൻ ഹുസൈനെ ആക്രമണം നടത്തിയെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ കുടുംബവീട് തകര്‍ത്തു. 2019 ആഗസ്തില്‍, അബു ഷോഷിന്റെ വീട്ടില്‍ അതിരാവിലെ ഡോഗ് സ്‌ക്വാഡുമായെത്തിയ ഇസ്രായേല്‍ സേന റെയ്ഡിന് ശേഷം മെയ്‌സിനെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ലാപ്‌ടോപ്പും ഫോണും സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടും വിസമ്മതിച്ചതിനെ...
Major Ravi, Farmers Protest
കൊച്ചി:രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കർഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് മേജർ രവിയുടെ വിവാദ പ്രസ്താവന. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മേജര്‍ രവി പറഞ്ഞു. കർഷകർക്ക് പൂർണമായും ഗുണം ചെയ്യുന്ന ഒന്നാണ് കാർഷിക നിയമമെന്നും മേജര്‍ രവി അവകാശപ്പെട്ടു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നുള്ളതില്‍ ഒരു വ്യക്തതവേണമെന്ന്...
cyclone
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.എമർജൻസി കിറ്റ് തയ്യാറാക്കി കൈയ്യിൽ കരുതണം. എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങൾ www.sdma.kerala.gov.in ൽ ലഭിക്കും. ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്തരുത്. കേരളതീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.വീടുകളുടെയും കെട്ടിടങ്ങളുടെയും...