30 C
Kochi
Sunday, September 26, 2021

Daily Archives: 8th December 2020

LGBT March
സാന്ത്വനത്തിന്റെ കരസ്‌പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട്‌ ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ പിന്തുണയ്‌ക്കാന്‍ വൈകിയാണെങ്കിലും നിയമങ്ങളുണ്ടായി. എന്നാല്‍ നിയമങ്ങള്‍ക്കുള്ള മനുഷ്യമുഖം അതിന്റെ പാലകര്‍ക്കോ അധികൃതര്‍ക്കോ സമൂഹത്തിനോ ഇല്ലെങ്കില്‍ ഫലത്തില്‍ അവ വെറും ചുവരെഴുത്തുകള്‍ മാത്രമാകും.ആരോരുമില്ലാത്ത ട്രാന്‍സ്‌ ജെന്‍ഡര്‍മാരുടെ രക്ഷകര്‍തൃത്വം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ആ പിന്തുണയ്‌ക്കു പോലും തങ്ങളുടെ ജീവിതത്തിന്റെ ദുര്‍ഗതി മാറ്റുക ദുര്‍ഘടമാകുകയാണെന്ന്‌...
വാക്സിന്‍ സ്വീകരിക്കുന്ന മാർഗരറ്റ് കീനാൻ (Picture Credits NDTV)
ബ്രിട്ടണ്‍:ലോകത്ത് അടിയന്തര അനുമതി പ്രകാരം ആദ്യമായി കൊവിഡ് വാക്സീൻ സ്വീകരിച്ചത് 91 കാരി. ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത്.മാർഗരറ്റ് കീനാൻ എന്ന മുത്തശ്ശിയാണ്  പരീക്ഷണ ഘട്ടത്തിനു ശേഷം വാക്സീൻറെ ആദ്യ ഡോസ് സ്വീകരിച്ചത്. സെൻട്രൽ ഇംഗ്ലണ്ടിലെ ആശുപത്രിയിലായിരുന്നു കുത്തിവയ്പ്. 87 വയസുള്ള ഇന്ത്യൻ വംശജനും ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.കഴിഞ്ഞ ആഴ്ചയായിരുന്നു മാര്‍ഗരറ്റിന് തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയായത്. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന്...
Swapna Suresh
https://www.youtube.com/watch?v=zTzKQCGbEJc ഇന്നത്തെ പ്രധാനവാര്‍ത്തകളുടെ തലക്കെട്ടുകള്‍ 1)തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് 2)സംസ്ഥാനത്ത് ഇന്ന് 5,032 പേർക്ക് കൊവിഡ്3)കര്‍ഷക സംഘടനകളുമായി അമിത് ഷായുടെ കൂടിക്കാഴ്ച4)ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ 5)ബ്രിട്ടണില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു6)കൊവിഡ് വാക്സിൻ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാക്കും7)ശിവശങ്കറിന്‍റെ നേരിട്ടുള്ള പങ്കിന് തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്8)സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍9)ഇടത് മുന്നണി വിടില്ലെന്ന് ഗണേഷ്‍കുമാർ10)സ്പീക്കറെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്ന് എകെ ബാലന്‍11)കെജ്​രിവാളിന്‍റെ നീക്കം പഞ്ചാബ് ഭരണം ലക്ഷ്യമിട്ടെന്ന് ഗൗതം ഗംഭീര്‍12)രാഹുല്‍ ഗാന്ധിയെ...
അജ്ഞാത രോദം ബാധിച്ച് എല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ( Picture Credits: The Guardian)
ഭുവനേശ്വർ:ഭീതിപരത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400ലധികം പേര്‍ ഛര്‍ദിയും അപസ്മാരവുമായി ചികില്‍സ തേടിയത്.ഇന്നലെ 292 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 450ലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒരാള്‍ ഇന്നലെ മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഏഴു പേരെ വിജയവാഡയിലെ ആശുപത്രിയിലേക്കു മാറ്റി.എല്ലൂരിലെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറ‍ഞ്ഞ് കവിഞ്ഞ...
Kerala Localbody election
തിരുവനന്തപുരം:കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു.നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ആലപ്പുഴയില്‍ ഒരു വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ബാലന്‍ ആണ് മരിച്ചത്.ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വോട്ട് രേഖപ്പെടുത്താന്‍ഡ തുടങ്ങിയ...
Anna-Hazare file pic. C: The print
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്ക്‌ പിന്തുണയുമായി അണ്ണ ഹസാരെയുടെ നിരാഹാര സത്യഗ്രഹം. ഇന്ന്‌ രാവിലെ മുതല്‍ തന്‍റെ നാടായ റെലിഗാം സിദ്ദിയിലെ പത്മാവതി ക്ഷേത്രത്തിന്‌ സമീപമാണ്‌ ഏകദിന സത്യഗ്രഹം. സര്‍ക്കാരിനെ തിരുത്തിക്കാന്‍ കര്‍ഷക സമരം രാജ്യമാകെ വ്യാപിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകരെ അണ്ണ ഹസാരെ അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സമയമാണിത്‌. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ എല്ലാ കര്‍ഷകരും തെരുവിറങ്ങണമെന്ന്‌...
KK Ragesh
ന്യൂഡല്‍ഹി:കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ഇടത് നേതാക്കളെയാണ് ബിലാസ്പൂരില്‍ നിന്നടക്കം കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.കെ കെ രാഗേഷ് എംപി, പി കൃഷ്ണ പ്രസാദ്  ഉള്‍പ്പെടെയുള്ള ഇടതുനേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. കിസാന്‍ സഭ അഖിലേന്ത്യ നേതാവ് കൂടിയാണ് പി കൃഷ്ണപ്രസാദ്....
General Lloyd Austin, Pic: C BBC
വാഷിംഗ്‌ടണ്‍: അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി റിട്ടയേഡ്‌ ജനറല്‍ ലോയ്‌ഡ്‌ ഓസ്‌റ്റിനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍ തെരഞ്ഞെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍. അമേരിക്കയില്‍ ഈ സ്ഥാനത്തേക്ക്‌ നിയോഗിക്കപ്പെടുന്ന ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജനാണ്‌ 67കാരനായ ലോയ്‌ഡ്‌. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ആയതായാണ്‌ റിപ്പോര്‍ട്ടുകള്‍.നാല്‌ പതിറ്റാണ്ടിലധികം സൈന്യത്തില്‍ പ്രവര്‍ത്തിച്ച ലോയഡ്‌ ഓസ്‌റ്റിന്‍ 2003ല്‍ ഇറാഖിലെ ബാഗ്‌ദാദിലേക്ക്‌ അയച്ച സൈന്യത്തെ നയിച്ച യുഎസ്‌ സെന്‍ട്രല്‍ കമാന്‍ഡ്‌ തലവനായിരുന്നു. 2003...
അരവിന്ദ് കെജ്രിവാള്‍ സിംഘു അതിര്‍ത്തിയിലെത്തി കര്‍ഷകരോട് സംസാരിക്കുന്നു (Picture Credits: NDTV)
ഡല്‍ഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​കെജ്‌രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി. സിംഘുവിലെത്തി സമരം നയിക്കുന്ന കർഷകരെ സന്ദർശിച്ചതിനെ തുടർന്ന്​ കെജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിൽ ആക്കുകയായിരുന്നു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. അദ്ദേഹത്തെ സന്ദർശിക്കാൻ ശ്രമിച്ചവരെ പൊലീസ്​ മർദിച്ചതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. സിംഘുവില്‍ കര്‍ഷകരെ കണ്ടശേഷം പൊലീസ്...
video
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം തുടങ്ങി. ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിന് പിന്നാലെ ഡിസംബര്‍ 10, 12 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.അധികാര വികേന്ദ്രീകരണവും പ്രാദേശിക വികസനവുമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പഞ്ചായത്ത് രാജിന്‍റെയും അടിസ്ഥാന തത്വങ്ങള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതും ഇതേ വിഷയങ്ങള്‍ തന്നെയാണ്.പരസ്പരമുള്ള അഴിമതി ആരോപണങ്ങളും ചെളിവാരിയെറിയലിനും അപ്പുറത്ത് നാടിന്‍റെ വികസനവും ഒരു പ്രദേശവും നേരിടുന്ന...