Daily Archives: 20th December 2020
ഡൽഹി:
കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ.തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല.അതിനാൽ...
കോഴിക്കോട്:
കോഴിക്കോട് കോട്ടാം പറമ്പിൽ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.അതേസമയം കോട്ടാംപറമ്പ് മേഖലയിൽ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ 5 വയസിന് താഴെയുള്ള രണ്ട് കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട്...
പറവൂർ:
കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിൽ വൻ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.കെട്ടിടത്തിൽ വെൽഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് സമീപത്തെ വീടുകളിലേക്ക് തീ...
മലപ്പുറം:
കൊച്ചിയിലെ മാളിൽ വെച്ച് യുവനടിയെ ഉപദ്രവിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ആദിലും ഇർഷാദുമാണ് പ്രതികൾ.കഴിഞ്ഞ വ്യാഴാഴ്ച വണ്ടി സർവീസ് ചെയ്യുന്നതിന്റെ ഭാഗമായി തൃശൂരിൽ എത്തിയ ഇവർ രണ്ടും, മറ്റൊരാളുടെ ജോലി ആവശ്യത്തിന് വേണ്ടിയണ് കൊച്ചിയിലേക്ക് എത്തുന്നത്.ഒരു മണിക്ക് ശേഷമാണ് ട്രെയിൻ എന്നറിഞ്ഞ ഇവർ അൽപ്പസമയം ചിലവഴിക്കാൻ വേണ്ടിയാണ് മാളിൽ എത്തുന്നത്. ഇവിടെ വന്ന് നടിയെ കണ്ടപ്പോൾ കൗതുകം കൊണ്ടാണ് അടുത്ത് പോയതെന്നും സ്പർശിച്ചതെന്നുമാണ് പ്രതികളുടെ ന്യായീകരണം.സംഭവത്തിൽ ഖേദമുണ്ടെന്നും നടിയോടും കുടുംബത്തോടും മാപ്പ്...
ചെന്നൈ:
പുതുപേട്ട് നഗരത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ മീൻ കച്ചവടക്കാരനായ കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മൂന്ന് പേർ ചേർന്ന് നഗരത്തിൽ വെച്ച് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.33 വയസുള്ള യുവാവിനെ മൂന്നു പേര് ചേര്‍ന്നു കഴുത്തറുത്തുകൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയണ്.മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ബുധനാഴ്ച രാത്രി പുതുപ്പേട്ടിലെ ജോലി ചെയ്യുന്ന കടയ്ക്കു...