30 C
Kochi
Sunday, September 26, 2021

Daily Archives: 14th December 2020

V Bhaskaran
തിരുവനന്തപുരം തദ്ദേശ ഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഫലപ്രഖ്യാപന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ച ഉച്ചയോടെ അറിയാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. രാവിലെ 11 മണിയോടു കൂടിത്തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലങ്ങള്‍ അറിയാനാകും. ഉച്ചയ്ക്ക് ഒരു മണിയോടെ മറ്റെല്ലാ ഫലങ്ങളും ലഭിക്കും. തദ്ദേശ  തിര‍ഞ്ഞെടുപ്പ് വളരെ സമാധാനപരമായാണ് നടന്നത്.രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ്...
തിരുവനന്തപുരം കൊവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായിരിക്കുമെന്ന  പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാണിച്ചു പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവസാനഘട്ട തദ്ദേശതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന്‍റെ സമാപന ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി പ്രഖ്യാപനം നടത്തിയത്.കേരളീയര്‍ക്കു വാക്സിന്‍ തികച്ചും സൗജന്യമായി നല്‍കുമെന്നു പറഞ്ഞെങ്കിലും  എത്രത്തോളം വാക്സിന്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ അദ്ദേഹം സന്ദേഹമുന്നയിച്ചു. വാക്സിന്‍ ഇന്ത്യന്‍ വിപണിയില്‍ ഇതേവരെ ലഭ്യമാകാത്ത പശ്ചാത്തലത്തില്‍ പ്രഖ്യാപനം രാഷ്ട്രീയനേട്ടത്തിനു...
Voters of Malappuram
തദ്ദേശ തിരഞ്ഞെടുപ്പിലെ മൂന്നാമതും അവസാനത്തേതുമായ ഘട്ടവോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ആദ്യ രണ്ടുഘട്ടങ്ങളിലേക്കാളും കൂടുതൽ പോളിംഗാണ് മൂന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് പലയിടങ്ങളിലും വോട്ടിംഗ് സമയമവസാനിക്കുമ്പോഴും ക്യൂ നീളുന്നു. നിലവിലെ സാഹചര്യമനുസരിച്ച് വോട്ടിംഗ് 80 ശതമാനത്തിലെത്തുമെന്നാണ് നിഗമനം. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പോളിംഗ് മലപ്പുറം ജില്ലയിലാണ്. കുറവ് കാസർകോട്.ലഭ്യമായ വിവരങ്ങളനുസരിച്ച് സംസ്ഥാനത്തെ സ്ഥിരീകരിച്ചപോളിംഗ് ശതമാനം78.41%ജില്ല തിരിച്ച്മലപ്പുറം - 78.74 കോഴിക്കോട്- 78.67 കണ്ണൂർ...
i phone plant attacked by workers claiming salary cut
 ബംഗളുരു:ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും വെട്ടിച്ചുരുക്കിയെന്നും ആരോപിച്ച് ഒരു സംഘം തെഴിലാളികള്‍ ലോകോത്തര മൊബൈൽ ഫോണ്‍ നിർമ്മാണ കമ്പനിയായ ഐഫോൺ നിര്‍മ്മാണ കേന്ദ്രം അടിച്ചു തകര്‍ത്തതോടെ കമ്പനിയുടെ ബംഗളുരു ഓഫീസിന്റെ പ്രവർത്തനം നിലച്ചു. 437 കൊടിയിലധികം നഷ്ടമുണ്ടായതായി കമ്പനി [പൊലീസിന് റിപ്പോർട്ട് നൽകി. പരാതികൾ ഉയർന്നതിനെ തുടർന്ന് യുഎസ് കമ്പനിയായ ആപ്പിൾ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ വിതരണക്കാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അറിയിച്ചു. വിതരണ ശൃംഖലയിലെ എല്ലാവരോടും മാന്യതയോടും ആദരവോടും കൂടി പെരുമാറുന്നുവെന്ന് ഉറപ്പാക്കാൻ ആപ്പിൾ പ്രതിജ്ഞാബദ്ധമാണ്....
Leaders montage
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതോടെ തങ്ങളുടെ നിലപാടുകള്‍ക്കുള്ള പിന്തുണയാണെന്ന അവകാശവാദവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു  സര്‍ക്കാരിനോടുള്ള  ജനത്തിന്‍റെ ഐക്യദാര്‍ഢ്യപ്രഖ്യാപനമാണ് ഉയര്‍ന്ന പോളിംഗെന്ന് മന്ത്രി കെടി ജലീല്‍ അവകാശപ്പെട്ടപ്പോള്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.എല്‍ഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. '' ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഐതിഹാസിക...
Swadeshi Jagran Manch logo
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍സ്‌എസിന്‍റെ പോഷക‌ സംഘടന സ്വദേശി ജാഗരണ്‍ മഞ്ച്‌. പുതിയ നിയമങ്ങള്‍ കര്‍ഷകരെ മണ്ഡികള്‍ക്ക്‌ പുറത്ത്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കും. ഇത്‌ സ്വകാര്യ കോര്‍പറേറ്റുകളുടെ ചൂഷണത്തിന്‌ വഴിയൊരുക്കുമെന്ന്‌ എസ്‌ജെഎം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.നിയമങ്ങള്‍ കൊണ്ടുവന്നത്‌ കര്‍ഷകര്‍ക്ക്‌ വേണ്ടിയായിരിക്കാം. എന്നാല്‍ പഴുതുകള്‍ അടച്ച്‌ വേണം നടപ്പാക്കാന്‍. കര്‍ഷകര്‍ക്ക്‌ താങ്ങുവില ലഭിക്കുമെന്ന്‌ ഉറപ്പാക്കണം. താങ്ങുവിലയില്‍ കുറച്ച്‌ കര്‍ഷകരില്‍ നിന്ന്‌ ഉല്‍പ്പന്നങ്ങള്‍...
nadapuram tension arises between police and party leaders
 കോഴിക്കോട്:വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പില്‍ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമമുണ്ടായി. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. കനത്ത പോളിങ്ങായിരുന്നു നാദാപുരം മേഖല അടക്കമുള്ളയിടങ്ങളില്‍ രാവിലെ മുതലെ തന്നെയുണ്ടായിരുന്നത്. എന്നാൽ സാമൂഹിക അകലമടക്കം പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. നാട്ടുകാര്‍ തടിച്ച് കൂടുന്ന അവസ്ഥയായിരുന്നു. തെരുവംപറമ്പില്‍ നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും വന്‍ പോലീസ് സന്നാഹമാണ് നാദാപുരം മേഖലയിലാകെ...
compulsory confession in orthodox church supreme court issues notice to governments
ഡൽഹി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം  ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജി പറയുന്നത്.ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പള്ളികള്‍ക്ക് കുടിശിക നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10, 11 വകുപ്പുകള്‍...
no need to change reservation in election chairmanship says HC
 കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വൈകിയ വേളയിൽ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടരുതെന്നു കാണിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയ അപ്പീലുകൾ പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ചട്ടങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കഴിഞ്ഞ 12ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സംവരണ...
fake vote casted in kannur; Local body election 2020
കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് നടന്നത്.സിപിഎംകാരാണ് തന്റെ വോട്ട് ചെയ്തതെന്ന് പ്രേമദാസ്‌ ആരോപിക്കുന്നു. പോളിംഗ് തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെയാണ് സംഭവം നടന്നതെന്ന് പ്രേമദാസ്‌ പറയുന്നു. പ്രേമദാസ്‌ ക്യു നിന്നപ്പോൾ ഇയാളുടെ പേര് ആദ്യം വിളിക്കുന്ന പോലെ തോന്നിയിരുന്നു. പക്ഷെ കാര്യമാക്കിയില്ല. പിന്നീട് വോട്ട് ചെയ്യാൻ ചെന്നപ്പോൾ പ്രേമദാസ്‌...