Daily Archives: 11th December 2020
കൊച്ചി:
നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടത്. ഇത്തരം ക്രൂരത അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വാഹനം...
കൊച്ചിപത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി കോര്‍പ്പറേഷനു മുകളില്‍ ചെങ്കൊടി പാറുമോ? നഗരവാസികള്‍ ഉറ്റുനോക്കുന്നത് ഈയൊരു ചോദ്യത്തിന്റെ ഉത്തരത്തിനാണ്. വലിയ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. പോയ രണ്ടു ടേമിന് മുന്‍പ് 31 വര്‍ഷം കൊച്ചി കോര്പ്പറേഷന് ഭരണം എല്‍ഡിഎഫിനായിരുന്നു. കോണ്‍ഗ്രസ് മണ്ഡലമെന്ന് അറിയപ്പെടുന്ന എറണാകുളം നഗരത്തിന്റെ ഹൃദയഭൂമിയില്‍ 1979 മുതല്‍ 2010 വരെ ദീര്‍ഘകാലം എല്‍ഡിഎഫ് തുടര്‍ച്ചയായി അധികാരത്തിലെത്തിയത് എന്നും ഒരു അത്ഭുതമായിരുന്നു. എന്നാല്‍ 2010ല്‍ ടോണി...
കൊച്ചി:
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മൂലം തിരഞ്ഞെടുപ്പിനോട് വോട്ടര്‍മാര്‍ വിമുഖത പ്രകടിപ്പിച്ചേക്കുമെന്ന മുന്‍വിധിയെ അസ്ഥാനത്താക്കിയാണ് ജനവിധിയില്‍ നഗരവാസികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തത്.ജില്ലയിൽ ആകെയുള്ള 25, 88,182 വോട്ടർമാരിൽ 20,00,253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 9,96,717 പുരുഷന്മാരും 10,03,522 സ്ത്രീകളും ഉൾപ്പെടുന്നു. 14 ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.നഗരസഭകളിൽ 79....
കോഴിക്കോട്:
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തയാളുടെ മരണമൊഴിയെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് കക്കോട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കമ്മീഷന് ഇടപെടല്‍. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.നിരപരാധിയായ തന്നെ ക്രിമിനൽ കേസിൽ പോലീസുകാർ പ്രതിയാക്കിയതായി രാജേഷ് വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. പോലീസ് കംപ്ലയന്റ്അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ...
വിഖ്യാത കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡിനെ തുടർന്ന് ലാത്വിയയിൽ ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ഇദ്ദേഹം ലാത്വിയിൽ എത്തിയത്. തുടർന്ന് കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുക്കിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. ദി നെറ്റ്, ഡ്രീം, പിയാത്ത, ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്,...
കൊവിഡ് മഹാമാരിക്കിടയിലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമായി കണ്ടതുകൊണ്ടായിരിക്കാം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ലവ് ജിഹാദിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നത്. നിയമം വന്നതോടെ ഇപ്പോൾ ലവ് ജിഹാദ് എന്ന് കേൾക്കുന്ന ഇടത്ത് മറ്റെല്ലാ ജോലികളും മാറ്റിനിർത്തി ഓടിചെല്ലലാണ് യുപി പോലീസിന്റെ പ്രധാന ജോലി.ഇന്നലെ ഉത്തര്‍ പ്രദേശിലെ ഖുശിനഗറില്‍ ലൗ ജിഹാദ് എന്ന് ആരോപിച്ച് മുസ്ലീങ്ങളായ യുവാവിന്റെയും യുവതിയുടേയും വിവാഹം പോലീസ് തടഞ്ഞു. മുസ്ലീമായ യുവാവ് ഹിന്ദുവായ യുവതിയെ...
തൊടുപുഴ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകള്‍ നടത്തുന്നതിന് മുമ്പ് ലഭിക്കുന്ന വിവരത്തിന്റെ കൃത്യത ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം മാത്രമേ ഒരാളുടെ വീട്ടിലും പരിസരത്തും പോലീസ് പരിശോധനകളും അന്വേഷണങ്ങളും നടത്താവൂ കമ്മീഷൻ ഉത്തരവിൽ പറഞ്ഞുവിവാഹ നിശ്ചയം പോലുള്ള മംഗള കർമ്മങ്ങൾ കഴിഞ്ഞ വീടുകളില്‍ രഹസ്യ വിവരങ്ങൾ വൈരാഗ്യം തീർക്കാനുള്ള ഉപാധിയായി പലരും ഉപയോഗിക്കാറുണ്ട്. രഹസ്യ വിവരത്തിന്റെ വിശ്വാസ്യത മനസിലാക്കി വേണം പോലീസ് പ്രവർത്തിക്കേണ്ടതെന്നും കമ്മീഷൻ...
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16 ദിവസങ്ങളോളമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഈ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധത്തിലുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്തൊകൊണ്ട് കാർഷിക നിയമത്തെ എതിർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാറ്റകൾ ചോദിക്കുന്ന വീരന്മാർക്കായി ആവശ്യപ്പെട്ട ഡാറ്റകൾ നിരത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബിജു സ്വാമി ഒരു പോസ്റ്റിട്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. 'കർഷക സമരത്തെക്കുറിച്ച് പൊതുവായി എഴുതുമ്പോൾ കുറെ വികസന വീരന്മാർ ഉടനെ...
കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ബംഗാളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ മുന്നറിയിപ്പ്. പലിശ സഹിതം തിരിച്ചുനല്‍കുമെന്നാണ് ദിലീപ്ഘോഷ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നത്.വ്യാഴാഴ്ച്ച പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി പോകുന്നതിനിടയിലാണ് ജെ പി നഡ്ഡയും പാര്‍ട്ടി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയ, ദിലീപ് ഘോഷ് എന്നിവര്‍ യാത്ര ചെയ്തിരുന്ന വാഹന വ്യൂഹം കൊല്‍ക്കത്തക്ക് സമീപം...
കൊച്ചി:മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. എന്നാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ് നിരീക്ഷിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രൻ ഇന്നലെ ഇഡിക്ക് കത്തയച്ചിരുന്നു. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയാണ് ഇന്നലെ കത്തയച്ചത്.https://www.youtube.com/watch?v=Gu0h25KMIUI