30 C
Kochi
Sunday, September 26, 2021

Daily Archives: 16th December 2020

CM Pinarayi
തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ ജയം ആവേശകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ''ഇടതുമുന്നണി ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത്. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ഇത് ജനങ്ങളുടെ നേട്ടമാണ്. ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയം. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു'' അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.''ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി ഈ വിജയത്തെ കണക്കാക്കണം. കേരളത്തേയും അതിന്റെ നേട്ടങ്ങളേയും തകര്‍ക്കാന്‍...
കോട്ടയം കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി കെ എം മാണിക്കു ശേഷവും അടിവരയിട്ടുറപ്പിക്കുന്നതാണ്  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനു പിന്നാലെയുള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുവിജയം. രൂപീകരിച്ച കാലം തൊട്ട് ഇതേ വരെ ഇടതുപക്ഷത്തു വന്നിട്ടില്ലാത്ത പാലായ്ക്കൊപ്പം കാല്‍ നൂറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം നിന്ന ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും കോട്ടയം ജില്ലയിലെ യുഡി എഫ് കോട്ടകളൊന്നാകെയും എല്‍ഡിഎഫിനു കീഴിലേക്കു വന്നതാണ് കേരളരാഷ്ട്രീയത്തിലെ ജോസ്  ഇഫക്റ്റ്.വര്‍ഷങ്ങളായി ഇടതുമുന്നണി കിണഞ്ഞു ശ്രമിച്ചിട്ടും ഇടത്തോട്ട് ചായാന്‍...
KOCHI CORPARATIO
കൊച്ചി ശക്തമായ പോരാട്ടത്തിനൊടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മെട്രോ നഗരം ഇടതുപക്ഷത്തേക്ക് വീണ്ടും ചായുന്നത്. ഇത്തവണ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്‍ഡിഎഫിന് പലയിടത്തും  അട്ടിമറിനേട്ടം ഉണ്ടാക്കാനായി.വാശിയേറിയ പോരാട്ടത്തിനൊപ്പം നാടകീയതകളും കുഴഞ്ഞുമറിയുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം. എൽഡിഎഫ് 34 ഡിവിഷനുകളിലും  യുഡിഎഫ് 31 ഡിവിഷനുകളിലും വിജയിച്ചപ്പോൾ  അഞ്ച് എൻഡിഎ സ്ഥാനാര്‍ത്ഥികളും നാലു സ്വതന്ത്രരും വിജയിച്ചു.പാര്‍ലമെന്‍റ് , നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫ് കോട്ടകളായി അറിയപ്പെടുമ്പോഴും   എല്‍ഡിഎഫിന്‍റെ...
LDFvictorycelebration
തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  ഇടതുമുന്നണിക്ക് തകര്‍പ്പന്‍ വിജയം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താതെയും യുഡിഎഫ് കോട്ടകൊത്തളങ്ങളെ തകര്‍ത്തുമാണ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം. ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും 941 ഗ്രാമപഞ്ചായത്തുകളില്‍ 517 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108ലും  14 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണത്തിലും എല്‍ഡിഎഫ് വിജയം വരിച്ചു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് നേരിയ തോതില്‍ പിന്നോക്കം പോയത്. ആകെയുള്ള 86 എണ്ണത്തില്‍ 45 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുമ്പോള്‍ 35 ഇടത്തേ എല്‍ഡിഎഫിനു ലീഡ് ഉള്ളൂ.എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മുമ്പൊന്നും...
volunteers are made with sweat not rose water says Navjot Sidhu
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മൂന്നാഴ്‌ച്ചയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന്‌ ഒരു പാനല്‍ രൂപീകരിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകണം പാനല്‍.ഡെല്‍ഹിയുടെ അതിര്‍ത്തികള്‍ തടസപ്പെടുത്തി സമരം ചെയ്യുന്ന കര്‍ഷകരെ നീക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച്‌ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയത്‌....
Twenty20 Kizhakkamabalam
കൊച്ചി തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ പ്രാദേശിക വികസനവും വ്യത്യസ്തനയവുമായി എത്തിയ സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ വിജയിച്ചത് കേരളത്തില്‍ പുതിയ ചരിത്രത്തിനു വഴി പാകുന്നുവോ എന്നാണ് ശ്രദ്ധേയമാകുന്നത്.കിഴക്കമ്പലത്തെ ട്വെന്‍റി 20,  വൺ ഇന്ത്യ വൺ പെൻഷന്‍ തുടങ്ങിയ തികച്ചും രാഷ്ട്രീയ കക്ഷിവിമുക്തമായ സംഘടനകള്‍ക്കൊപ്പം വീ ഫോര്‍ പട്ടാമ്പി, ജനപക്ഷം തുടങ്ങിയ മൂന്നു മുന്നണികള്‍ക്കുതിരേ നിന്ന സംഘടനകളും മികച്ച വിജയം കൊയ്തു.തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന വ്യക്തികളേക്കാള്‍ സമാന താത്പര്യമുള്ളവരുടെ കോണ്‍ഫെഡറേഷനുകള്‍ക്ക്...
BJP Victory celebration
ലക്ഷ്യം വച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായില്ലെങ്കിലും പന്തളത്തും  പാലക്കാട്ടും നഗരസഭകളില്‍ ഭരണത്തിലേറാന്‍ ബിജെപി. ഇതു കൂടാതെ പല ഗ്രാമപഞ്ചായത്തുകളിലും അപ്രതീക്ഷിത വിജയം നേടാന്‍ ബിജെപിക്കായി.എൽഡിഎഫ് ഭരിച്ച പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ എൻഡിഎ പിടിച്ചെടുത്തു. ആകെയുള്ള 33 സീറ്റുകളില്‍ എൻഡിഎ സഖ്യം 18 സീറ്റ് നേടി. എൽഡിഎഫ് ഒമ്പതും യുഡിഎഫ് അഞ്ചും സീറ്റുകൾ നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താനുമായി. 52 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റിയില്‍  കഴിഞ്ഞ തവണത്തെ...
karatt Faizal
കോഴിക്കോട്സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ച മുന്‍ മുനിസിപ്പല്‍ കൗണ്‍സിലംഗം കാരാട്ട് ഫൈസലിന് തിളങ്ങുന്ന വിജയം. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിച്ച ഫൈസലിന് 568 വോട്ട് കിട്ടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍എല്ലിലെ ഒ പി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ല.യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ കെ എ കാദറിന് 495 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി സദാശിവന് 50ഉം വോട്ട് കിട്ടി. എന്തിനേറെ...
K Sreekumar Trivandrum mayor
തിരുവനന്തപുരം സംസ്ഥാനം ഉറ്റു നോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ അപ്രിതീക്ഷിത ചുഴിത്തിരിവുകളിലേക്ക്. ത്രികോണമത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെണ്ണലിന്‍റെ തുടക്കം തന്നെ എല്‍ഡിഎഫ്- ബിജെപി ഇഞ്ഞോടിഞ്ചു പോരാട്ടമായിരുന്നു കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഫലമറിയുന്തോറും എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കെ വീണ്ടും ട്വിസ്റ്റ് ആയി പ്രമുഖരുടെ പതനം.മേയർ കെ ശ്രീകുമാർ കരിക്കകം വാർഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമാരന്‍ നായരോടു  നൂറില്‍പ്പരം വോട്ടുകള്‍ക്കു തോറ്റു. ഇത്തവണ മേയര്‍ പദവി വനിതാ സംവരണമായതിനാല്‍ പരിഗണിക്കപ്പെട്ടിരുന്ന എ ഡി ഒലീനയും...
LDF
തിരുവനന്തപുരംതദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയക്കുതിപ്പിലേക്ക്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 478ല്‍ ഇടതുമുന്നണി മുന്നേറുകയാണ്.378  ല്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 24 ഇടത്ത് മുന്നേറുന്നുവെങ്കിലും മുന്നണികളില്‍ പെടാത്ത മറ്റുള്ളവര്‍ അവരേക്കാള്‍ മുന്നിലുണ്ട്. 36 ഇടത്താണ് സ്വതന്ത്രരും മറ്റു സംഘടനകളും കൂടി മുന്നേറ്റം നടത്തുന്നത്. 2015ല്‍ ഗ്രാമപഞ്ചായത്തുകളില്‍ 577 ഇടത്ത് എല്‍ഡിഎഫും 347 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്.