30 C
Kochi
Sunday, September 26, 2021

Daily Archives: 10th December 2020

Shocked to hear about the criminal backgrounds of Swapna Suresh says Speaker
 ഇന്നത്തെ പ്രധാന വാർത്തകൾ:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. സ്പീക്കർക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ വിടവങ്ങൽ പ്രസംഗം പോലെയാണ് തോന്നിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഭയ കൊലക്കേസിൽ...
Home Minister Responsible for Delhi Violence depicts Fact-finding report
 ഡൽഹി:ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 'വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ റിപ്പോർട്ട്‌' ചൂണ്ടിക്കാട്ടുന്നത്. വംശഹത്യ ഇരകളും ദൃക്​സാക്ഷികളുമായ 400 ഓളം പേരെ നേരിൽകണ്ട്​ അഭിമുഖം നടത്തിയാണ് റിപ്പോർട്ട്​ തയ്യാറാക്കിയതെന്ന്​ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും പറഞ്ഞു. ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഹിന്ദുത്വ സംഘങ്ങൾ...
local body election third phase ended
 കൊച്ചി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള സമയമാണ്. ഇതും കഴിയുന്നതോട രണ്ടാംഘട്ടം പൂര്‍ത്തിയാകും.ആദ്യഘട്ട വോട്ടിങ് ശതമാനത്തെ മറികടന്ന് മികച്ച രീതിയിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നത്. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു ഇന്ന് നടന്നത്. ചരിത്ര വിജയം നേടുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതേസമയം വോട്ട് ചെയ്ത...
Maharashtra govt seeks death penalty for heinous crime against women
 മുംബൈ:സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നൽകുന്ന കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. ശക്തി എന്ന് പേരിട്ട് നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ശീതകാല സമ്മേളനത്തിൽ കരട് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. നിയമസഭ അംഗീകരിച്ച ശേഷം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനും രാഷ്ട്രപതിയുടെ അനുമതിക്കും അയക്കുമെന്ന് ദേശ്മുഖ് കൂട്ടിച്ചേർത്തു.ശക്തി ആക്ട് പ്രകാരം സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തുക, ബലാത്സംഗം, മാനഭംഗപ്പെടുത്തൽ, ആസിഡ് ആക്രമണം, പീഡനത്തിനിരയായാൽ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ, ആസിഡ് ആക്രമണം എന്നിവയും കുറ്റമായി...
17 men rape woman, hold husband hostage in Jharkhand’s Dumka district
റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ 35-കാരിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്.17 പേരടങ്ങുന്ന സംഘം ദമ്പതിമാരെ തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ കീഴ്പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഘത്തിലെ എല്ലാവരും ബലാത്സംഗം ചെയ്തെന്നും ഇവർ മദ്യപിച്ചിരുന്നതായും അഞ്ച് മക്കളുടെ മാതാവായ യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിൽ 17 പേർക്കെതിരേയും കേസെടുത്തതായും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ബാക്കി...
CM Raveendran sends letter to ED third time
 തിരുവനന്തപുരം:ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിൽ സന്ദേശമാണ് സിഎം രവീന്ദ്രൻ ഇഡിക്ക് കൈമാറിയത്.ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ...
രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയും താല്‍പര്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വന്‍ വാര്‍ത്താ സംവിധാന ശൃംഖല   പ്രവര്‍ത്തിക്കുന്നതായി ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയു ഡിസിന്‍ഫൊലാബിന്റെ കണ്ടെത്തൽ.ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയൊ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും(എഎന്‍ഐ) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ  വ്യാജ വാര്‍ത്ത സംവിധാനത്തിന് പിന്നിലെന്ന് ഡിസിന്‍ഫൊലാബ് വെളിപ്പെടുത്തി.ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് ഡിസിന്‍ഫൊലാബിന്റെ വെളിപ്പെടുത്തൽ.കേന്ദ്ര സര്‍ക്കാര്‍ 370-ാം വകുപ്പ് നിര്‍വ്വീര്യമാക്കിയ ശേഷം കാശ്മീരിലേക്ക്...
Raosaheb_Danve, C: Asian Age
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്നില്‍ പാക്‌ - ചൈനീസ്‌ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രതിനിധിയായ കേന്ദ്ര സഹ മന്ത്രി റാവു സാഹിബ്‌ ദാന്‍വെ. പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം വിലപ്പോകാത്ത സാഹചര്യത്തിലാണ്‌ കര്‍ഷകരെ സമര രംഗത്തിറക്കിയതെന്ന്‌ ദാന്‍വെ ആരോപിച്ചു.കര്‍ഷക സമരത്തിന്‌ പിന്നില്‍ ചൈനയുടെയും പാകിസ്‌താന്റെയും കൈകളുണ്ട്‌. ഇന്ത്യയിലെ മുസ്ലിങ്ങളെയാണ്‌ അവര്‍ ആദ്യം സ്വാധീനിച്ചത്‌. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ...
Ramesh chennithala against Speaker
 തിരുവനന്തപുരം:സ്പീക്കർ പി ശ്രീരാമക‍ൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂർത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടി. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്.  ടെണ്ടർ ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏൽപ്പിച്ചതെന്നും ചെന്നിത്തല. നിയമസഭ ...
യുകെയ്ക്കും ബഹ്‌റൈനും പിന്നാലെ ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി കാനഡയും. ഫൈസർ - ബയോൺടെക്ക് കമ്പനികൾ പുറത്തിറക്കിയ കൊവിഡ് വാക്‌സിന് അംഗീകാരം നൽകുന്ന മൂന്നാമത്തെ രാജ്യമായി ഇതോടെ കാനഡ. കഴിഞ്ഞ ദിവസമാണ് യുകെയിൽ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. തൊണ്ണൂറുകാരിയായ മാര്‍ഗരറ്റ് കീനാന്‍ എന്ന മുത്തശ്ശിയാണ് യുകെയിൽ ആദ്യമായി ഫൈസർ വാക്‌സിന്‍ സ്വീകരിച്ചത്. ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിനാണ് ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  ഫൈസർ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ യുകെ...