കൊവിഡ് വാക്സിൻ ഇന്ത്യയിൽ ആഴ്ചകള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് മോദി

വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും മോദി അറിയിച്ചു.

0
87
Reading Time: < 1 minute

 

ഡൽഹി:

കൊവിഡിനെതിരെയുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി തയ്യാറാക്കി നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മോദി പറഞ്ഞു.

Advertisement