Fri. Mar 29th, 2024
Hyderabad GHMC Election Results 2020 BJP leads in the race
ഹൈദരാബാദ്:

ദേശീയ ശ്രദ്ധ നേടിയ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതിയ്ക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിയുള്ള ആദ്യഫലസൂചനകൾ വന്നപ്പോൾ ബിജെപി വൻമുന്നേറ്റം നേടിയെങ്കിലും, ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ടിആർഎസ് തന്നെയാണ് മുന്നേറുന്നത്.

ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമായിരുന്നു. തപാൽ വോട്ടുകളെണ്ണിയപ്പോൾ ബിജെപി മുന്നിട്ടു നിന്നു.

2000 പോസ്റ്റൽ വോട്ടുകളായിരുന്നു ഉണ്ടായിരുന്നത് കോവിഡ് രോഗികളും സർക്കാർ ഉദ്യോഗസ്ഥരുമാണ് കൂടുതലായി പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് എണ്ണി തീർന്നപ്പോൾ 74 ഇടത്ത് ബിജെപിയും 35 സീറ്റിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നയിക്കുന്ന ടിആർഎസും മുന്നിട്ട് നിൽക്കുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 17 ഇടത്ത് മുന്നേറ്റമുണ്ട് മുന്നിട്ട് നിൽക്കുന്നു.

150 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

75 ലക്ഷം വോട്ടർമാരായിരുന്നു ഹൈദരാബാദിൽ ഉണ്ടായിരുന്നത്. പക്ഷേ, വെറും 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയുന്നത് വൈകുമെന്നാണ് വിവരം.

നിയമ സഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് സമാനമായ രീതിയിൽ ചരിത്രത്തിലില്ലാത്ത രീതിയിലുള്ള  പ്രചരണമാണ് ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലുണ്ടായത്.

ടിആർഎസിന്‍റെ ആധിപത്യം അവസാനിപ്പിക്കാനും ദക്ഷിണേന്ത്യ പിടിക്കാനുള്ള ആദ്യ ചുവട് എന്ന നിലയിലുമാണ് തെരഞ്ഞെടുപ്പിനെ ബിജെപി നോക്കിക്കാണുന്നത്. മുസ്ലിം ജനസംഖ്യ കൂടി ഹൈദരാബാദിൽ വലിയ മുന്നേറ്റം നേടാനായാൽ  അത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള നേതാക്കൾ ഹൈദരാബാദിലെത്തിയിരുന്നു. അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഡ് ഷോകൾ നടത്തി. ബിജെപി പ്രസിഡന്റ്  ജെപി നദ്ദ, സ്മൃതി ഇറാനി, പ്രകാശ് ജാവേദ്ക്കർ അടക്കമുള്ള കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തി.

അതേസമയം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആർഎസിന്‍റെ പ്രചാരണരംഗത്തെ താരം.  അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.

അതേസമയം മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയാണ്. ആറെണ്ണത്തിൽ 4 ഇടത്ത് കോൺഗ്രസ്സ്- എൻസിപി -ശിവസേന സഖ്യത്തിനാണ് വിജയം. ഒരിടത്ത് മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാനായത്.

https://www.youtube.com/watch?v=HzjEGQu2H7w

By Arya MR