30 C
Kochi
Sunday, September 26, 2021

Daily Archives: 15th December 2020

Police march
കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ ശേഷിക്കേ കോഴിക്കോട്ട് നിരോധനാജ്ഞയും മലപ്പുറത്ത് കര്‍ഫ്യുവും പ്രഖ്യാപിച്ചു. കോഴിക്കോട്ട് ഇന്നു മുതല്‍ രണ്ടു ദിവസത്തേക്കുള്ള  നിരോധനാജ്ഞ പ്രാബല്യത്തിലായപ്പോള്‍ മലപ്പുറത്ത് നാളെ മുതല്‍ 22 വരെയാണ് രാത്രികാല നിരോധനം വരുക.കോഴിക്കോട്ട് വടകര, നാദാപുരം, വളയം, കുറ്റിയാടി എന്നിങ്ങനെ നാലിടങ്ങളിലാണ് കളക്റ്റര്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജില്ലയില്‍ തിരഞ്ഞെടുപ്പു ദിനത്തിലും കൊട്ടിക്കലാശത്തിനിടയിലും നടന്ന സംഘര്‍ഷങ്ങളില്‍ ഈപ്രദേശങ്ങളില്‍ നിന്ന് നാനൂറോളം പേര്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തിലാണ് നടപടി.ക്രമസമാധാന പ്രശ്‌നങ്ങള്‍...
തിരുവനന്തപുരംസംസ്ഥാനസര്‍ക്കാരിനെതിരേ ജനവികാരം ശക്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ''തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ  യുഡിഎഫ് തരംഗമാണ് ഉണ്ടാകാന്‍ പോകുന്നത്. സര്‍ക്കാരിനെ ജനം മടുത്തിരിക്കുകയാണ്. അഴിമതിക്കെതിരായുള്ള ശക്തമായ ജനരോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് യുഡിഎഫിന് നേട്ടമുണ്ടാക്കും. ഗുണം ചെയ്യുമെന്ന് മനസിലാക്കിയിട്ടായിരിക്കുമല്ലോ പ്രാദേശിക തലത്തില്‍ സഹകരണമുണ്ടാക്കിയത്.  ഇത് തുടരണമോ എന്നു തീരുമാനിച്ചിട്ടില്ല. ഇത് വടക്കന്‍ കേരളത്തില്‍ പോളിംഗ് ഉയരാന്‍ കാരണമായിട്ടുണ്ടാകാം. അതു കണ്ടാണ് സിപിഎം എസ് ഡിപിഐയുമായി കൈകോര്‍ത്തത്....
MM Haassan
തിരുവനന്തപുരം അഴിമിതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പുഫലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പെളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ നീക്കുപോക്ക് യുഡിഎഫിനു ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരു തരത്തിലും തിരിച്ചടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Saheerabhanu, Thalakkadu Panchayt
മലപ്പുറം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി സഹീറബാനു ( 50 )അന്തരിച്ചു. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.
local body election 2020 result tomorrow
 ഇന്നത്തെ പ്രധാന വാർത്തകൾ:തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം.നാളെ രാവിലെ  എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും.  കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍  ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി...
A Vijayaraghavan
തിരുവനന്തപുരം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ്- എന്‍സിപി പ്രശ്നം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.''കൂടുതല്‍ ജില്ലാപഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇത്തവണ ഇടതുമുന്നേറ്റമുണ്ടാകും. മൊത്തത്തില്‍  ഇടതുമുന്നണിക്ക് അനുകൂലമാണ് സ്ഥിതി. കൂടുതല്‍ പോളിംഗ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമാകും. സര്‍ക്കാരിന്‍റെ മികച്ച...
BJP's communal and casteist thinking pointed in Pragya's statement says Tharoor
 തിരുവനന്തപുരം:ശൂദ്രരെ ശൂദ്രരെന്നു വിളിച്ചാല്‍ അവർക്ക് എന്തുകൊണ്ട് മോശം തോന്നുന്നു എന്നതടക്കം ജാത്യാധിക്ഷേപം ഉയർത്തിയ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ പ്രഗ്യ സിംഗ് നൽകിയ ഏറ്റവും ഉപകാരപ്രദമായ സംഭാവന ബിജെപിയുടെ വർഗീയവും ജാതിപരവുമായ ചിന്താഗതിയെ അവർ ഓരോ പ്രസ്താവനയിലും തുറന്നുകാട്ടുന്നു എന്നുള്ളതാണെന്ന് ശശി തരൂർ പ്രതികരിച്ചു.https://www.facebook.com/134735138166/posts/10158245991703167/?d=nഇന്നലെ മധ്യപ്രദേശിലാണ് പ്രഗ്യ സിംഗ് വിവാദ പ്രസ്താവനകൾ നടത്തിയത്. ധര്‍മശാസ്‌ത്രത്തില്‍ നാല്‌ വര്‍ണങ്ങളുണ്ട്‌. ഒരു ക്ഷത്രിയനെ ക്ഷത്രിയന്‍ എന്ന്‌ വിളിച്ചാല്‍...
 ഡൽഹി:നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിക്കരുതെന്ന് കോടതി പറഞ്ഞു. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.അതേസമയം വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ...
D Vijayamohan
ഡല്‍ഹി മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ഡി വിജയമോഹന്‍ (65) അന്തരിച്ചു. മൂന്നു ദശകത്തിലേറെയായി ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. കോവിഡ് ബാധിച്ചു സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1978ല്‍ മനോരമയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഡി വിജയമോഹന്‍ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളില്‍ ജോലി ചെയ്തു. 1985 മുതല്‍ ഡല്‍ഹി ബ്യൂറോയില്‍ എത്തി. ഡൽഹി ഫിലിം സെൻസർ ബോർഡ്, ലോക് സഭാ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നു.തിരുവനന്തപുരം മാർ ഈവാനിയോസ്...
K Muraleedharan-Mullappalli
തിരുവനന്തപുരം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരിതരിവ് മറനീക്കുന്നു.  ജമാത്തെ ഇസ്ലാമി രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിനെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയപ്പോള്‍ എഐസിസി നിലപാട് ഉയര്‍ത്തി  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിരോധിക്കുകയാണ്.ജമാത്തെ ഇസ്ലാമി മതേതരത്വസ്വഭാവത്തിലുള്ള സംഘടനയാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ''കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പോടെ അവര്‍ മതവാദരാഷ്ട്ര നിലപാട് മാറ്റി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതരസര്‍ക്കാര്‍ വരുന്നതിന് കേരളത്തില്‍ യുഡിഎഫിനെ...