Daily Archives: 5th December 2020
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ...
തിരുവനന്തപുരം:ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. അഴിമതിയും വിവാദങ്ങളും തന്നെയാണ് മുന്നണികൾ ആയുധമാക്കിയിരുന്നത്. എൽഡിഎഫിന് സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ ക്രമക്കേട്, ബംഗളുരു മയക്കുമരുന്ന് കേസ് തുടങ്ങിയവ വെല്ലുവിളിയാകുമ്പോൾ പാലാരിവട്ടം അഴിമതി കേസ്, ഫാഷൻ ഗോൾഡ് തട്ടിപ്പ്, പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് അന്വേഷണം ഒക്കെയാണ് യുഡിഎഫിന് തിരിച്ചടിയാകുക. ബിജെപിയിലും സംസ്ഥാന നേതാക്കൾക്കിടയിലെ പൊട്ടിത്തെറികൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രൻ അടക്കമുള്ള പാർട്ടിയിലെ പ്രമുഖർ മാറിനിൽക്കുന്നത് തോരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. കലാശക്കൊട്ട് പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്...
ടൈം മാഗസിന്റെ ആദ്യ 'കിഡ് ഓഫ് ദി ഇയർ' എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ- അമേരിക്കൻ വംശജയയായ ഈ പതിനഞ്ചുകാരി ഗീതാഞ്ജലി റാവു. സൈബർ ആക്രമണം മുതൽ കുടിവെള്ള മലിനീകരണം വരെയുള്ള പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തിയതാണ് ഈ കൊച്ചുമിടുക്കിയെ ഈ വലിയ ബഹുമതിയ്ക്ക് അർഹയാക്കിയത്.ലോകം അതിനെ രൂപപ്പെടുത്തന്നവർക്കുള്ളതാണ്. ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കിലും ഓരോ പുതിയ തലമുറയും ഇപ്പോൾ ഈ കുട്ടികളുടെ നേട്ടത്തേക്കാൾ കൂടുതൽ...
ഡൽഹി:കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കടുത്ത നിലപാടിൽ കർഷകരും ഭേദഗതി വരുത്താമെന്ന വാഗ്ദാനവുമായി കേന്ദ്ര സർക്കാരും നടത്തുന്ന ചർച്ച വിജ്ഞാന ഭവനിൽ പുരോഗമിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുമോയെന്ന് ഒറ്റ വാക്കിൽ മറുപടി വേണമെന്നും ഇനി ഒരു ചർച്ചയ്ക്കില്ലെന്നും അടക്കം നിലപാട് കടുപ്പിച്ചിരിക്കുകയാണ് കർഷകർ. അതേസമയം നാല് ഫോർമുലകളാണ് കേന്ദ്രം യോഗത്തിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകി. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു....
തിരുവനന്തപുരം:
രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ വ്യാപക പ്രതിഷേധം.കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ വർദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെൻറർ ഫോർ കോംപ്ലക്സ് ഡിസീസ് കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്നാകും പേര്.യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇതിൻെറ പേര് മന്ത്രി പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ്...
ഭാരത് ബയോട്ടെക് വികസിപ്പിച്ച കൊവിഡ് പരീക്ഷണ വാക്സിനെടുത്ത ഹരിയാന മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് രോഗം ബന്ധിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊവാക്സിന് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്സിന് സ്വീകരിച്ചിരുന്നു.പുനെ സിറം ഇൻസ്റ്റ്റ്റ്യൂട്ടും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ച് കൊവിഷീൽഡ് വാക്സിൻ പരീക്ഷിച്ചയാളിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായും കണ്ടെത്തിയിരുന്നു. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം...
മുബൈ: പാര്ക്കിന്സണ് രോഗം മൂലം കൈകള്‍ വിറയ്ക്കുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ജയിലില്‍ സ്ട്രോയും സിപ്പറും ലഭിക്കണമെന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഒരു മാസക്കാലത്തെ അഭ്യര്‍ത്ഥനക്ക് പരിഹാരം. ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് മുബൈയിലെ തലോജ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പറും നല്‍കിയതായി അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്.കടുത്ത പാര്ക്കിന്സണ് രോഗവും മറ്റ് അസ്വസ്ഥതകളും മൂലം കഷ്ടപ്പെടുന്ന അവസ്ഥയിലാണ് 83കാരനായ സ്റ്റാന്‍ സ്വാമി. കൈകള്‍...
കൊച്ചി:
കൊച്ചി മറൈൻ ഡ്രൈവിൽ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണതിൽ ദുരൂഹത. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഫ്ലാറ്റിൽ നിന്ന് വീണതാകാം എന്ന നിഗമനത്തിലാണ് പോലീസ്.തമിഴ്നാട് സേലം സ്വദേശിനി കുമാരിയാണ് (51) അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ആറാം നിലയിൽ നിന്നാണ് വീണ് പരിക്കേറ്റിരിക്കുന്നത്. വീട്ടുടമ അഡ്വ. ഇംതിയാസ് അഹമ്മദ് ഇവർ താമസിച്ചിരുന്ന മുറിയിൽ ഇവരെ കാണാതിരുന്നപ്പോൾ ബാൽക്കണിയിൽ വന്ന് പരിശോധിച്ചപ്പോഴാണ് സാരി വഴി താഴേക്ക് ഇറങ്ങാൻ നോക്കി അപകടത്തിൽപ്പെട്ട് കിടക്കുന്നതായി കണ്ടതെന്ന് പറയുന്നു.തലയ്ക്ക്...
കണ്ണൂർ:കുടിയാന്മല പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന കേസിൽ കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്. പീഡനത്തെ സംബന്ധിച്ച് മട്ടന്നൂർ മജിസ്ട്രേറ്റ് മുന്നിൽ രഹസ്യമൊഴി നൽകുമ്പോഴാണ് സിഡബ്യൂസി ചെയർമാൻ അപമര്യാദയായി പെരുമാറിയതെന്ന് കുട്ടി പറയുന്നു.സംഭവത്തെ പറ്റി ഉടൻ അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേട്ട് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തലശേരി പോലീസ് ചെയർമാനെതിരെ കേസെടുത്തത്.എന്നാൽ ജോലിയുടെ ഭാഗമായുള്ള ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചതെന്ന് സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചു. വീടുവിട്ടുപോയ കുട്ടി...
ലക്നൗ:ഉത്തർ പ്രദേശിലെ ലക്നൗവിൽ മുസ്ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം തടയാനെത്തിയ പൊലീസ് കേസെടുക്കാതെ മടങ്ങി. ഇരുവരും മതം മാറുന്നില്ലെന്ന് വ്യക്തമായതോടെയാണ് മടക്കം. ഇരുവർക്കും അഞ്ച് വർഷമായി പരസ്പരം അറിയാമെന്നും വിവാഹം തങ്ങളുടെ സമ്മത പ്രകാരമാണ് നടക്കുന്നതെന്നും വധുവിൻെറ മാതാവും വ്യക്തമാക്കി.ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ യുവവാഹിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി വധുവിൻെറ വീട്ടിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് തടയാനായി പൊലീസ് എത്തിയത്. എന്നാൽ തങ്ങളുടെ...