30 C
Kochi
Sunday, September 26, 2021

Daily Archives: 22nd December 2020

പ്രീത ഷാജിയെ പിന്തുണച്ചു കൊണ്ടുള്ള സമരം
കൊച്ചിസ്വന്തം വീട്ടില്‍ താമസിക്കാന്‍ വേണ്ടി ഭവനഭേദനം നടത്തുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ?  കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന രീതിയില്‍  കിടപ്പാടം തിരികെപ്പിടിച്ച് താമസമുറപ്പിക്കേണ്ടി വന്ന ഇവര്‍ ഉത്തരേന്ത്യന്‍ വിദൂരഗ്രാമങ്ങളിലൊന്നുമല്ല ജീവിക്കുന്നത്.  എറണാകുളം നഗരത്തിന്‍റെ തൊട്ടടുത്ത ദ്വീപായ പനമ്പുകാട്ടെ 14ഓളം പട്ടികജാതി കുടുംബങ്ങളാണ് ഭൂമാഫിയയുടെ ചതിക്കിരയായി ഇത്തരമൊരു അറ്റകൈക്കു തുനിഞ്ഞത്.ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കണ്ണികളായ ഭൂമാഫിയയുടെ ഇടപെടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ തൂത്തു പുറത്തെറിയാന്‍ സര്‍ഫാസി നിയമത്തിന്‍റെ സംരക്ഷണം കൂടിയായതോടെ ആലംബമില്ലാതെ നിലയില്ലാക്കയത്തിലേക്കു താഴ്ന്നവര്‍, ചെറുത്തുനില്‍പ്പു...
social media viral child abuse case wife came in support of husband
 തിരുവനന്തപുരം:കുട്ടികളെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അറസ്റ്റിലായ സുനിൽകുമാനെതിരെ കുറ്റം ചുമത്തരുതെന്ന് ഭാര്യ. നിയമനടപടി സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച ഭാര്യ ഭര്‍ത്താവ് പ്രശ്‌നക്കാരന്‍ അല്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും പറഞ്ഞു. കുട്ടികളെ മര്‍ദ്ദിക്കുന്ന ആളല്ല. സുനില്‍കുമാര്‍ കുടുംബത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. കുടുംബത്തില്‍ ഒരു തര്‍ക്കമുണ്ടായപ്പോള്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനാണ് വീഡിയോ എടുത്തത്. വീഡിയോ അറിയാതെ പുറത്തുപോയതാണ്. കേസെടുക്കാതെ ഒഴിവാക്കണമെന്നും സുനില്‍കുമാറിന്റെ ഭാര്യ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ സുനില്‍കുമാറിന്റെ മൊഴിയെടുത്ത ശേഷം പൊലീസ് തുടര്‍നടപടികള്‍...
Covid new strain not found in India says Health Ministry
 ഇന്നത്തെ പ്രധാന വാർത്തകൾ:കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ. വൈദ്യപരിശോധനയ്ക്ക് പിന്നാലെ അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി. കൊറോണ വൈറസിന്‍റ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ. കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം...
governor rejected permission for assembly meet tomorrow
 തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ പ്രമേയം പാസാക്കാൻ  നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഫയല്‍ മടക്കി അയച്ചു. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമാണ്.സര്‍ക്കാറിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമാണ് പ്രശ്‌നമായി ഗവര്‍ണര്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ...
Governor asked for explanation on holding special assembly meet to pass resolution against farm laws
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.സഭ സമ്മേളനം നേരത്തെ ചേരാനുള്ള സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അനുമതി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.അനുമതി ലഭിച്ചാല്‍ ബുധനാഴ്ച ഒരു മണിക്കൂറാണ്...
 കോഴിക്കോട്:ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.യുപി പൊലീസ് പറയുന്നത് കള്ളമാണെന്ന്. സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. സിദ്ധീഖിന്റെ ബാങ്ക്...
child abuse culprit arrested
 തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച കുട്ടികളെ മർദ്ദിക്കുന്ന വീഡിയോയിലെ ആളെ പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ  സ്വദേശിയായ സുനിൽകുമാർ (45) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ തങ്ങൾക്ക് അയച്ചുതന്നിരുന്നെന്നും ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിതാവ്...
Father Kottoor repeated that he is innocent
തിരുവനന്തപുരം: അഭയ കേസ് വിധി പറഞ്ഞതിന് പിന്നാലെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം കോടതി വിധി കേട്ട ശേഷവും ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.അതേസമയം, വിധി കേട്ട് കോടതിയില്‍നിന്ന് പ്രാര്‍ഥിക്കുകയും കരയുകയും ചെയ്ത  സിസ്റ്റര്‍ സെഫി പക്ഷേ കോടതിയ്ക്ക് വെളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.എന്നാല്‍, താന്‍ നിരപരാധിയാണെന്ന് വിധിക്ക് ശേഷം ഫാദര്‍ കോട്ടൂര്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. താൻ ദൈവത്തിന്റെ പദ്ധതിയനുസരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  "ദൈവമാണ് തന്റെ കോടതി....
Sister Abhaya murder case timeline
തിരുവനന്തപുരം: കേരളം കഴിഞ്ഞ 28 വർഷങ്ങളായി കാത്തിരുന്ന സിസ്റ്റർ അഭയ കേസിൽ വിധി വന്നിരിക്കുകയാണ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പ്രതികളായ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും കുറ്റക്കാരായി കണ്ടെത്തിയിരിക്കുകയാണ്. കൊലപതാകം, അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ അടക്കം മൂന്ന് കുറ്റങ്ങളാണ് ഫാ. കോട്ടൂരിനെതിരെ തെളിഞ്ഞിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കം രണ്ട് കുറ്റങ്ങളാണ് സിസ്റ്റർ സെഫിയക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ നാളെ കോടതി വിധിക്കും.കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ...
father beating children viral video
 കുട്ടികളെ അച്ഛന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതെവിടെ നടന്നതാണെന്നോ എപ്പോഴത്തേതാണെന്നോ വ്യക്തമല്ല. വയറലായ വീഡിയോ ശ്രദ്ധയിപ്പെട്ടതോടെ കേരളാ പോലീസ് നടപടികൾ ആരംഭിച്ചു.ഈ കുടുംബത്തെ പറ്റിയോ കുട്ടികളെ ഉപദ്രവിക്കുന്ന പിതാവിനെ കുറിച്ചോ വിവരങ്ങൾ അറിയുന്നവർ കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചു.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിതാവ് അതിക്രൂരമായി മർദിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. 'അടിക്കല്ലേ അച്ഛാ' എന്ന കുട്ടികള്‍...