Daily Archives: 13th December 2020
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മലബാര്‍ മേഖല സജ്ജമായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. നാല് ജില്ലകളിലെ 10,834 ബൂത്തുകളിലായി 89,74,993 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.ഇലക്ഷന് സാമഗ്രികളെല്ലാം കൃത്യമായി പോളിംഗ് കേന്ദ്രങ്ങളിലെത്തിച്ചതായി ജില്ലാ ഭരണകൂടങ്ങള്‍ പ്രതികരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാവശ്യമായ സന്നാഹങ്ങളും മതിയായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടത്തിയത്.42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്...
കോഴിക്കോട്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊട്ടിക്കലാശം നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട പ്രചാരണത്തിനൊടുവില്‍ കോഴിക്കോട് കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിലാണ് പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനും കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. കളക്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനെത്തിയ ഇടത്- വലതു മുന്നണികളിലെ പ്രവർത്തകർ തമ്മില്‍ ശനിയാഴ്ച വൈകുന്നേരം ഏറ്റുമുട്ടുകയായിരുന്നു. കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു.റാലികൾ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം...
അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന നാലു ജില്ലകളിലായി 1,105 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ളത്, 785 എണ്ണം. മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 100 വീതവും കോഴിക്കോട് 120 ബൂത്തുകളുമാണ് പ്രശ്നബാധിതമായി വിലയിരുത്തിയത്. നാല് ജില്ലകളിലും കൂടി ആകെ 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.കണ്ണൂരില്‍ ഇത്തവണ കേന്ദ്രസേനയില്ല. സംസ്ഥാന പോലീസ് ആണ് സുരക്ഷയൊരുക്കുക. എന്‍എസ് ജി പരിശീലനം ലഭിച്ച സായുധ സേനയെയും മാവോയിസ്റ്റുകളെ നേരിടാന്‍ തയാറാക്കിയ തണ്ടര്‍ ബോള്ട്ടിനെയുമാണ് തയാറാക്കിയത്. ...
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ...
ഡൽഹി:
കർഷക സമരം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും അണിചേർന്നു.രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകരാണ് രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് തിരിച്ചത്. ഷാജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന് കോണ്‍ക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്.എസ്ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് തുടങ്ങിയ കർഷകർ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.പഞ്ചാബിൽ നിന്ന്...
തിരുവനന്തപുരം:കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഏറെ വിവാദത്തിൽ നിൽക്കവേ വാക്സിൻ വിതരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളിലേക്കും കടന്ന് സംസ്ഥാനം.വാക്സിൻ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടിയില്ലെങ്കിലും കേരളം ഒരുനക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്സിൻ വിതരണത്തിനുള്ള കേരളത്തിൻറെ പ്രധാന വെല്ലുവിളി.ലോകത്ത് വിതരണമാരംഭിച്ച ഫൈസർ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതുതന്നെ. മൈനസ് 70 ഡിഗ്രിയിൽ വരെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്നം....
കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത് ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന് പ്രചാരണത്തിലും പോളിംഗിലും കരിനിഴല്‍ വീഴ്ത്തിയേക്കുമെന്ന രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ് ജനം ആവേശപൂര്‍വ്വം തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കെടുത്തത്. അവസാനഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ നാല് വടക്കൻ ജില്ലകളിലായി353 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 6,841 വാർഡുകളിലായി 22,164 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.നാല് ജില്ലാ പഞ്ചായത്തുകളിലായി 100 വാർഡുകളും 391 സ്ഥാനാർത്ഥികളും...
മുംബൈ:
വ്യാജ ടിആര്‍പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി മുംബൈയിൽ അറസ്റ്റിൽ. റിപ്പബ്ലിക്ക് ടിവി വിതരണ വിഭാഗം മേധാവി അടക്കം ഈ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് വികാസ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന വികാസിന്റെ ഹർജ്ജി നാളെ കേള്‍ക്കാനിരിക്കെയാണ് അറസ്റ്റ് നടക്കുന്നത്.ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ ആറിന് മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക്...
എറണാകുളം:
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിച്ച് പ്രാർത്ഥന നടത്തണമെന്ന് യാക്കോബായ വിഭാഗം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കാനെത്തിയ യാക്കോബായ വിഭാഗത്തെ പോലീസ് തടഞ്ഞതിനെ തുടർന്ന് തർക്കമായിരിക്കുകയാണ്.വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് യാക്കോബായ സഭയുടെ തീരുമാനം. വിശ്വാസികളെ തടയില്ലെങ്കിലും യാക്കോബായ വൈദികരെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കാന് അനുവദിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. 52 പള്ളികളിൽ ഒരേസമയം സമരം നടക്കുന്നതിനാൽ അധികമായി പോലീസ് സുരക്ഷപോലും ഓരോ...