30 C
Kochi
Sunday, September 26, 2021

Daily Archives: 28th December 2020

Brahmapuram waste treatment plant on fire
കൊച്ചിതലയ്ക്കു മുകളിലോടുന്ന മെട്രൊ റെയിലിനെ നോക്കി മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ ''കൊച്ചി പഴയ കൊച്ചിയല്ല'' എന്ന ഡയലോഗ് വീശാനാണ് കൊച്ചിക്കാര്‍ക്കു താത്പര്യം. പക്ഷേ, അതു പറയാനായി വാ തുറക്കുമ്പോഴേക്കും ഒരു കിഴക്കന്‍ കാറ്റില്‍ ഒഴുകിയെത്തുന്ന ദുര്‍ഗന്ധം മനം മടുപ്പിക്കും. പിന്നെ, പുലിവാല്‍ കല്യാണത്തിലെ ''ങാ കൊച്ചിയെത്തി'' എന്ന സലിംകുമാര്‍ ഡയലോഗാണ് പറയേണ്ടി വരുക. നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിന് വേണ്ടി നിരവധി ഫണ്ടുകള്‍ വികേന്ദ്രീകരണാസൂത്രണം വഴി തദ്ദേശ ഭരണസ്ഥാപനങ്ങളിലെത്തുന്നുണ്ട്....
Rajan, Neyyatinkara
രണ്ട് മക്കളുമൊത്ത് ജീവിച്ചിരുന്ന വീട്ടില്‍ നിന്ന് കുടിയിറക്കാന്‍ നടന്ന ശ്രമത്തെ പ്രതിരോധിക്കുന്നതിന് ആത്മഹത്യ ഭീഷണി പ്രയോഗിക്കുന്നതിനിടയിലാണ്  നെയ്യാറ്റിന്‍കര പോങ്ങിൽ സ്വദേശി രാജനും (47) ഭാര്യ അമ്പിളി(40)യും പൊള്ളലേറ്റ് മരിച്ചത്. അയല്‍വാസി നല്‍കിയ കേസില്‍  കോടതിയുടെ ഉത്തരവുമായെത്തിയ പോലീസിനും അഭിഭാഷകകമ്മിഷനും മുന്‍പില്‍ വെച്ചാണ്  രാജൻ തീ കൊളുത്തിയത്. കുടിയിറക്കാനെത്തിയവര്‍ക്കു മുമ്പില്‍ കരുണയ്ക്കു യാചിച്ച് നടക്കാതെ വന്നപ്പോള്‍  ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് സിഗററ്റ് ലൈറ്റര്‍ കത്തിച്ച്  ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെയാണ് ദാരുണമായ...
police shared CCTV footage of man who exposed nudity in shopping mall
 ഇന്നത്തെ പ്രധാന വാർത്തകൾ:കോർപറേഷനുകളിൽ മേയർമാരെ തിരഞ്ഞെടുത്തു. പതിവിന് വിപരീതമായി കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും ഉണ്ടായി. തിരുവനന്തപുരം  കോർപറേഷൻ മേയറായി എൽഡിഎഫിലെ ആര്യാ രാജേന്ദ്രൻ. മേയർ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള സംസ്ഥാന വ്യാപക റെയ്ഡിൽ 41 പേർ അറസ്റ്റിൽ. ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍...
തിരുവനന്തപുരം:സെെബര്‍ ഡോമിന്‍റെ ഓപ്പറേഷന്‍ പി- ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍ ആയി. ഇന്നലെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി റെയ്ഡ് നടന്നത്.ഓണ്‍ലെെനില്‍ കുട്ടികളുമായി ബന്ധപ്പെട്ട് അശ്ലീല വീഡിയോ കണ്ടവരും ഷെയര്‍ ചെയ്തവരുമാണ് പിടിയിലായത്. പിടിയിലായവരില്‍ കൂടുതലും ഐടി രംഗത്ത് ജോലി ചെയ്യുന്നവരാണ്. അറസ്റ്റ് ചെയ്തവരിൽ ഡോക്ടറും പൊലീസ് ട്രെയിനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു...
ഡല്‍ഹിയിലേക്ക് വാഴക്കുളത്ത് നിന്ന് പെെനാപ്പിളുമായി പോകുന്ന ലോറി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു(Picture Credits: The News Minute)
തിരുവനന്തപുരം:'കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തിലധികമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി പെെനാപ്പിള്‍ നല്‍കിയ കേരളത്തിന് നന്ദിപ്രവാഹം.കേരളത്തിന്‍റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും പഞ്ചാബ് ജനത രംഗത്തെത്തി.  ഡോ അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പൈനാപ്പിളുമായെത്തുന്ന ട്രക്കിന്റെ ഫോട്ടോയ്ക്ക് താഴെ കേരളത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.Kerala farmers sending Pineapples from Kerala for Farmers protesting at Singhu border. Love attracts...
Varthamanam Movie Poster
തിരുവനന്തപുരം: പാര്‍വ്വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധം. ചിത്രം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നടപടി.നടനനും സംവിധായകനുമായ  സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ. കോൺഗ്രസ്സ് നേതാവായ ആര്യാടൻ ഷൗക്കത്താണ് ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത്.പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ദില്ലിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തെ ഇതിവൃത്തമാക്കിയ ചിത്രം ദേശവിരുദ്ധമെന്ന് ചാപ്പ കുത്തിയത് പോരാതെ ചിത്രം എന്തുകൊണ്ട് നിരസിച്ചുവെന്നതിന്റെ കാരണം...
Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)
തിരുവനന്തപുരം:ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​ നൽകുന്നതെന്ന് രാ​ജ്ഭ​വ​ൻ അ​റി​യി​ച്ചു.കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണ്‌ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നത്. ഈ മാസം 31ന് നിയമസഭ സമ്മേളനം നടത്തും. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല.പിന്നീട്...
nudity exposed against women in Kochi shopping mall
 കൊച്ചി:കൊച്ചി നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളിൽ വീണ്ടും യുവതി അപമാനിക്കപ്പെട്ടു. യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മാളിൽവെച്ച് യുവാവ് നഗ്നപ്രദർശനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്.ഡിസംബർ 25-ന് മാളിലെത്തിയപ്പോഴാണ് യുവതി അപമാനിക്കപ്പെട്ടത്. തിരക്കേറിയ സമയത്താണ് മാളിൽവെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മാസ്ക് ധരിച്ചിട്ടുള്ളതിനാൽ...
Kottayam Municipality
കോട്ടയം:ജോസ് കെ മാണി പോയ നഷ്ടം ഭാഗ്യത്തിലൂടെ നികത്താന്‍ യുഡിഎഫിന് സാധിച്ചു. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ ബിന്‍സി സെബാസ്റ്റ്യനാണ് പുതിയ ചെയര്‍പേഴ്സണ്‍.കോട്ടയം നഗരസഭയിലെ അന്‍പത്തിരണ്ടാം ഡിവിഷനില്‍ ഗാന്ധി നഗര്‍ നോര്‍ത്തില്‍ നിന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ജയിച്ചത്. നേരത്തെ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതയായി ഗാന്ധി നഗര്‍ നോര്‍ത്ത് വാര്‍ഡില്‍ മൊബെെല്‍ ഫോണ്‍ ചിഹ്നത്തിലായിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചത്. പിന്നീട്...
BJP Counsellor voted LDF candidate in Palakkad municipality
 പാലക്കാട്:ചെയർമാൻ സ്ഥാനാർത്ഥിക്കുള്ള വോട്ടെടുപ്പിനിടെ പാലക്കാട് നഗരസഭയിൽ വൻ തർക്കം. മൂന്നാം വാർഡിൽ ജയിച്ച ബിജെപി കൗൺസിലർ എൽഡിഎഫിന് വോട്ട് ചെയ്തതാണ് വലിയ തർക്കത്തിന് ഇടയാക്കിയത്. വോട്ട് മാറിപ്പോയതാണെന്നും ബാലറ്റ് തിരിച്ചെടുക്കാനുള്ള അധികാരം ഉണ്ടെന്നും ബിജെപി കൗൺസിലർ വി നടേശൻ പറഞ്ഞതോടെ തർക്കം രൂക്ഷമായത്. വോട്ട് രേഖപ്പെടുത്തിയ ശേഷം വരണാധികാരിക്ക് കൈമാറി കഴിഞ്ഞാൽ പിൻവലിക്കാൻ സാധിക്കില്ലെന്നും ആ വോട്ട് അസാധുവാണെന്നും യുഡിഎഫും എൽഡിഎഫും ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപി ഇത് അംഗീകരിക്കാൻ തയ്യാറായി. തുടർന്ന് ബിജെ പി അംഗം വോട്ടുചെയ്തതിനു...