Daily Archives: 21st December 2020
ഇന്നത്തെ പ്രധാന വാർത്തകൾ:സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി ഇല്ലായിരുന്നു.
നീണ്ട 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസിൽ നാളെ വിധി പ്രഖ്യാപിക്കും.
കേരളത്തില്‍ ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലുള്ള മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി.
എസ്എൻഡിപി കണിച്ചു...
തിരുവനന്തപുരം:നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാൻ അനുമതി. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും.കൊവിഡിനെ തുടർന്ന് ബാറുകൾ അടച്ചിരിന്നുങ്കിലും ബെവ്കോ ആപ്പ് വഴിയും ബാറുകൾ വഴിയും ടോക്കൺ വഴി മദ്യം മുൻപ് തന്നെ നൽകി വന്നിരുന്നു. ഡിസംബര്‍ അവസാനം ബാറുകൾ തുറക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ...
ആലപ്പുഴ:
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ സഹായി കെകെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു.കെകെ മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പൊലീസിനോടാണ്...
ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കാന്‍ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാണ്. നിയമ ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുതമലയല്ലെന്നും ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ എല്ലാ...
ഡൽഹി:ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുകെ വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയാണ് വിലക്ക്. നാളെ അർധരാത്രി മുതൽ വിലക്ക് ബാധകമാണ്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു. ബ്രിട്ടണില്‍...
പാലക്കാട്:
സത്യപ്രതിജ്ഞ ചടങ്ങിനിടയിലും പാലക്കാട് നഗരസഭയിൽ പ്രതിഷേധം. ഇന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് ബിജെപിയും സിപിഎമ്മും തമ്മിൽ പ്രതിഷേധ സമാനമായ സാഹചര്യമുണ്ടായത്.സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങൾ ദേശീയ പതാക ഉയര്‍ത്താൻ ശ്രമിച്ചു.എന്നാൽ നഗരസഭക്ക് അകത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.'മതേതരത്വം പുലരട്ടെ' എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം കൗൺസിലർമാർ...
ഡൽഹി:ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസിൽ ഉത്തര്‍ പ്രദേശ് ഫത്തേപൂര്‍ ജില്ലക്കാരായ ശിവറാം (20), ഹരി ശങ്കര്‍ (30), മഹാരാഷ്ട്ര സ്വദേശിയായ മങ്കേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.പ്രദേശത്ത് കഴിഞ്ഞ നാല് മാസമായി വീട്ടുജോലിക്കാരിയായി ജോലി ചെയ്തു...
കൊച്ചി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. ആദ്യം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. 11.30 മുതലാണ് കോര്‍പറേഷനുകളില്‍ ചടങ്ങുകൾ ആരംഭിച്ചത്.തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നത്.അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിൽ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അംഗങ്ങളുടെ ആദ്യയോഗം നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20-ന് പൂർത്തിയാകാത്ത എട്ട് തദ്ദേശ...
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന് ബദലായി കേരളവും നിയമനിര്‍മാണ സാധ്യത തേടുന്നു. തീരുമാനം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എടുക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒത്തുതീർക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും.കേന്ദ്ര കാർഷിക ബില്ലിന് പകരമായി പഞ്ചാബിലാണ് ആദ്യമായി ഒരു സംസ്ഥാന നിയമസഭ നിയമ നിർമ്മാണം നടത്തുന്നത്. ഒക്ടോബറിൽ പഞ്ചാബ് നിയമസഭ ഏകകണ്ഠമായാണ്...
ഇടുക്കി:
വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ഇതിനോടകം 4 പേർ അറസ്റ്റിലായി.ഇപ്പോൾ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ റിസോർട്ടിലേക്ക് പ്രതിഷേധം നടക്കുകയാണ്.ഇന്നലെ രാത്രിയിലാണ് വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടി ലഹരിമരുന്ന് വേട്ട നടന്നത്. അറുപതോളം പേർ പിടിയിലായി. ഇതിൽ 25 സ്ത്രീകളും 35 പുരുഷന്മാരും ഉൾപ്പെടുന്നു.എൽഎസ്ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. സിപിഐ പ്രാദേശിക നേതാവും ഏലമ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി...