Daily Archives: 27th December 2020
തിരുവനന്തപുരം:തിരുവനന്തപുരം കാരക്കോണത്തെ 51 കാരിയായ ശാഖ കുമാരിയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയത് ക്രൂരമായി. ശാഖ കുമാരിയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം 26 വയസ്സുകാരനായ അരുണ്‍ ഷോക്കേല്പ്പിക്കുകയിയരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ശാഖ മരിച്ചത് ഷോക്കേറ്റ് തന്നെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നു. മരണം വെെദ്യുതാഘാതമേറ്റ് തന്നെയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍, ഇതിന് മുമ്പ് തന്നെ ചില ബലപ്രയോഗങ്ങളടക്കം നടന്നതിന്റെ സൂചനകളും ശരീരത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍...
പത്തനംതിട്ട:പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയെ നിശ്ചയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേശ്മ മറിയം റോയ്.നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കോര്‍ഡ് നേട്ടവും രേഷയ്ക്ക് സ്വന്തമാകുകയാണ്.അരുവാപ്പുലം 11-ാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളിൽ കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ്...
പാലക്കാട്:പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നല്കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നുവെന്നും കുടുംബം ആരോപിച്ചു. കുമരേശന്‍ പിള്ള ഹരിത വീട്ടിലേക്ക് വന്നാല്‍ അനീഷിന് പണം നല്‍കാം എന്ന് പറയുന്ന ഫോണ്‍ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.ഹരിതയെ മുത്തച്ഛന് കുമരേശന്‍ പിള്ള ഇടയ്ക്കിടെ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് അനീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. കേസിലെ പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയതായി...
ന്യൂഡല്‍ഹി:മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പാത്രം കൊട്ടിയും കെെകള്‍ കൊട്ടിയും കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയിലെ സമരമുഖത്തായിരുന്നു കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചത്.എന്നാല്‍, മന് കി ബാത്തില്‍ പ്രധാനമന്ത്രി കര്‍ഷക സമരത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ഓരോ പ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.ജനത കര്‍ഫ്യൂവിനെ എല്ലാവരും അഭിനന്ദിച്ചിരുന്നു. 2021ല്‍ രോഗ സൗഖ്യത്തിനാകും പ്രധാന്യമെന്നും മന് കി ബാത്തില്‍ മോദി പറഞ്ഞു.https://www.youtube.com/watch?v=yXMbdvfmZq0അതേസമയം,...
തിരുവനന്തപുരം:തിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയായിരുന്നു യുവാക്കള്‍ സുബോധമില്ലാതെ ശാന്തിപുരം എന്ന സ്ഥലത്ത് വെച്ച് പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തത്.ഏഴോളം പേരടങ്ങുന്ന സംഘമായിരുന്നു ഇതിന് പിന്നില്‍. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.https://www.youtube.com/watch?v=tKKa-gcXkEYമോഷണക്കേസില്‍ പ്രതികളായ രണ്ട് പേരെ വിലങ്ങണിയിച്ച് ഫോര്‍ട്ട് പൊലീസുകാര്‍ തിരുവല്ലം പൊലീസിന്റെ സഹായത്തോടെ ശാന്തിപുരത്ത്...