30 C
Kochi
Sunday, September 26, 2021

Daily Archives: 24th December 2020

DYFI youth leader stabbed to death by Muslim League leaders
 ഇന്നത്തെ പ്രധാന വാർത്തകൾ:നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫെന്ന അബ്ദുൾ റഹ്മാന്റെ  കൊലപാതകത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. ...
CM Pinarayi Vijayan announces new welfare schemes
 തിരുവനന്തപുരം:ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കുമെന്ന് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത 4 മാസം കൂടി റേഷൻ കടകൾ വഴി നൽകുമെന്നും ഇതിന്റെ പ്രയോജനം 80 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടാംഘട്ട നൂറ്ദിന പരിപാടിയിലൂടെ 50,000 പേർക്ക് തൊഴിൽ നൽകും. 20 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായി ഉയർത്തും. രണ്ടാംഘട്ട നൂറ് ദിനപരിപാടി ഡിസംബർ 9ന് ആരംഭിക്കേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം...
Brain eating Amoeba
യുഎസ്:കൊറോണ വെെറസിന് ജനിതക മാറ്റം സംഭവിച്ച് പുതിയ വകഭേദം ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ലോകമെങ്ങും ഭീതിയിലാണ്. ഇതിന്  പിന്നാലെ അമേരിക്കയില്‍ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്.തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്നത്.തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിന്‍ഞ്ചെെറ്റീസ് എന്ന രോഗം അമേരിക്കയിൽ പടർന്ന് പിടിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മസ്തിഷ്ക്കത്തെ നശിപ്പിക്കുന്ന നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാർന്നു തിന്നുന്ന അമീബയാണ് രോഗകാരണം.നോർത്ത് അമേരിക്കയിൽ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോൾ...
Shwetha Menon nominated for best supporting actress in Barcelona International Film Festival
ബാർസിലോണ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 2021ലെ മികച്ച സഹനടിയ്ക്കുള്ള നോമിനേഷൻ സ്വന്തമാക്കി ശ്വേതാ മേനോൻ. രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്ത 'നവൽ എന്ന ജുവൽ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്വേതാ മേനോനെ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.'നവൽ എന്ന ജുവൽ'  മികച്ച ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ബാർസിലോണ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ അവാർഡ് കാറ്റഗറിയിലേക്ക് തന്നെയും തന്റെ ചിത്രത്തെയും പരിഗണിച്ച വിവരം ശ്വേതാ മേനോൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.https://www.facebook.com/ShwethaMenonOfficial/posts/227804245382838നേരത്തെ ചിത്രം ഉത്തര കൊറിയന്‍...
Swapna Suresh
തിരുവനന്തപുരം:സന്ദര്‍ശകര്‍ക്ക് സ്വപ്ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്‍റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്. കൊഫേപോസ പ്രതിയായതിനാല്‍ ഇതുവരെ കസ്റ്റംസ് പ്രതിനിധികളും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍, കൊഫോപോസ നിയമ പ്രകാരം കൂടിക്കാഴ്ചയ്ക്ക് അന്വേഷണ ഏജന്‍സികളുടെ അനുമതി വേണമെന്ന് പറയുന്നില്ല ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്.ഇന്നലെ സ്വപ്ന സുരേഷിന്‍റെ ബന്ധുക്കള്‍ വന്നപ്പോള്‍ ഒപ്പമെത്തിയെ കസ്റ്റംസ് പ്രതിനിധികളെ ജയില്‍ വകുപ്പ് മടക്കിയയിച്ചിരുന്നു.അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കമായാണ് കസ്റ്റംസ് ജയില്‍ വകുപ്പിന്‍റെ നിലപാടിനെ കാണുന്നത്. വിലക്കിനെതിരെ കസ്റ്റംസ് ഹെെക്കോടതിയെ സമീപിക്കുംhttps://www.youtube.com/watch?v=8YnGIKJFgPEഒക്ടോബര്‍...
Congress march to Rashtrapati Bhavan stopped; Priyanka, other leaders detained
ദില്ലി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്.തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് രണ്ട് നേതാക്കളും രാഷ്ട്രപതിയെ കണ്ടു. കർഷകർക്ക്  വേണ്ടിയാണ് പുതിയ നിയമങ്ങളെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കർഷകരെ ദ്രോഹിക്കാൻ വേണ്ടിയാണിതെന്ന് രാഹുൽ പറഞ്ഞു.കാർഷിക...
government challenges governor by announcing assembly session date
 തിരുവനന്തപുരം:23ന് നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31ന് നിയമസഭ ചേരുമെന്ന് സർക്കാർ. അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ​ഗവർണർ അത് അംഗീകരിക്കണം എന്നാണ്. ​ഗവർണറുടെ നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണ്. മന്ത്രിസഭാ യോഗ ശുപാർശ ഗവർണർ അംഗീകരിക്കുന്നതാണ് പതിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷകരുടെ പ്രശ്ങ്ങളിൽ സംസ്ഥാനത്തിന് ഉത്കണ്ഠയുണ്ടെന്നും വ്യക്തമാക്കി.ഗവർണർക്കെതിരെ സ്പീക്കറും രംഗത്തെത്തി. അടിയന്തരപ്രാധന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും ഗവർണറുടെ നടപടി ജനാധിപത്യത്തിൻ്റെ...
Dog tied to car dragged on road
എറണാകുളം: മൃഗസ്നേഹികളുടെ മാത്രമല്ല സമൂഹത്തിന്റെ ഒന്നടങ്കം ഉള്ളുലുച്ച വാർത്തയായിരുന്നു എറണാകുളത്ത് നായയെ കാറിന്റെ പിന്നിൽ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചുവെന്നത്.മിണ്ടാപ്രാണിയോട് ചെയ്യുന്ന ക്രൂരത സമൂഹമാധ്യമങ്ങളി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചപ്പോൾ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു. പക്ഷേ പ്രതിയായ യൂസഫിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിക്ഷ വെറും 50 രൂപ ഫൈൻ .യൂസഫിനെ വെറും 50 രൂപ ഫൈൻ ലഭിക്കാവുന്ന വകുപ്പിൽ മാത്രമാണ് ചെങ്ങമനാട് പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 428/ 429 വകുപ്പുകൾ പ്രകാരം...
one and half year old child detected Shigella
 കോഴിക്കോട്:കൊവിഡിന് പിന്നാലെ കേരളത്തെ ആശങ്കാലയിലാഴ്ത്തിയ  ഷിഗെല്ല രോഗം കൂടുതലായി വ്യാപിക്കുന്നു. കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ ഷിഗെല്ല ബാധയിൽ ആശങ്ക വേണ്ടെന്നും രോഗം നിയന്ത്രവിധേയമാണെന്നും കോഴിക്കോട് ഡിഎംഒ ഡോ: ജയശ്രീ പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ആദ്യം ഷിഗെല്ല...
video
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുമ്പോൾ നീതിയെക്കുറിച്ചുള്ള പ്രത്യാശയാണ് തിരിച്ചെത്തുന്നത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് പ്രത്യേക സിബിഐ കോടതി വിധിച്ചത്. ഫാദർ കോട്ടൂരും സെഫിയും തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതിനെ തുടർന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തിയത്.കേരള പൊലീസും ക്രൈം ബ്രാഞ്ചും കേസ് ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ശ്രമിച്ച കേസിലാണ് സിബിഐ...