സി എം രവീന്ദ്രന് മൂന്നാം തവണയും നോട്ടീസ് നൽകി ഇഡി

സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡിസംബർ പത്തിന് ഹാജരാകാനാണ് നോട്ടീസ് .

0
90
Reading Time: < 1 minute

 

കൊച്ചി:

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പത്താം തീയതി ഹാജരാകാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ചികിൽസയിൽ ആയതിനാൽ രവീന്ദ്രന് ഹാജരാകാൻ സാധിച്ചിരുന്നില്ല.

സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യുകയെന്നാണ് സൂചന.

Advertisement