ഡൽഹി:
കർഷക നിയമങ്ങൾക്കെതിരായ ‘ദില്ലി ചലോ’ പ്രതിഷേധം അഞ്ചാംദിവസത്തേക്ക് കടന്നു. നിലവിൽ ഹരിയാന- ഡൽഹി അതിർത്തിയായ സിംഗുവിലും തിക്രിയിലും ആയിരക്കണക്കിന് കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ബുറാഡിയിലേക്ക് മാറ്റാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. ഉന്നതരാഷ്ട്രീയ തലത്തിലുള്ള ചർച്ച വേണം. കേന്ദ്രസർക്കാർ കാബിനറ്റ് സമിതിയെയോ മന്ത്രിതല സമിതിയെയോ ചർച്ചയ്ക്ക് നിയോഗിക്കണം തുടങ്ങി ആവശ്യങ്ങളും കർഷക സംഘടനകൾ മുന്നോട്ടിവെച്ചിട്ടുണ്ട്.
അതേമസയം ഒത്തുതീർപ്പ് ശ്രമം ശക്തമാക്കുകയാണ് കേന്ദ്രം. ഉപാധികളോടെയുള്ള ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് കർഷക സംഘടനകൾ അറിയിച്ചതിന് പിന്നാലെ ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.
https://www.youtube.com/watch?v=rDi8EVGRjUA