വിജിലന്‍സിന്‍റെ കെഎസ്എഫ്ഇ റെയ്ഡ് ആരുടെ ‘വട്ടെ’ന്ന് തോമസ് ഐസക്

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം നടക്കുകയാണെന്ന് ചെന്നിത്തല

0
340
Reading Time: < 1 minute

തിരുവനന്തപുരം:

കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിയായിരുന്നു വിജിലൻസിന്റെ കെഎസ്എഫ്ഇ റെയ്ഡ്. ഇപ്പോള്‍ ധനവകുപ്പ് കടുത്ത അതൃപ്തിയാണ് സംഭവത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റെയ്ഡ് തീരുമാനം ആരുടെ ‘വട്ടാ’ണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തൽ.

ധനവകുപ്പിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് . ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലൻസിന്‍റെ നീക്കം. അതേസമയം,  വിജിലൻസിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് വിവരം.

ഇതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ആര്‍ക്കാണ് വട്ടെന്ന് ഐസക് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് നിര്‍ത്തി വെച്ചോയെന്നും വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്എഫ് ഇയിലെ അഴിമതിയിൽ അന്വേഷിക്കുമ്പോൾ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

തോമസ്  െഎസക് പരസ്യമായി വിമര്‍ശിച്ചത് മുഖ്യമന്ത്രിയെ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. വിജിലന്‍സ് റെയ്ഡ് തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കാനാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും

 

Advertisement