Wed. Jan 22nd, 2025
Dr Shameer VK; Pic (c) Facebook profile

 

ഡോക്ടറായ ഷമീർ വി കെ പങ്ക് വെച്ചിരിക്കുന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച.

എനിക്ക് ബാബുക്കുട്ടി സാറിനെ നേരിട്ടറിയില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം പ്രൊഫസർ ആിരുന്നു. ഈയിടെ വകുപ്പ് മേധാവി ആയുള്ള ഓർഡറും കിട്ടിയിരുന്നതായി കേട്ടു. സാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കും നല്ലതേ പറയാനുള്ളൂ. വളരെ ദൗർഭാഗ്യകരമായ ഒരു മരണം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരുപാട് ദുഃഖം തോന്നുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഓരോരുത്തരുടേയും റിസ്ക് എത്ര വലുതാണെന്ന് ഒന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് ഈ സംഭവം.

കോവിഡ് കാലത്തെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവർത്തകർ. അവരിൽ ചിലപ്പൊ ഒരു മരണം കോവിഡ് നെഗറ്റീവ് ആയാൽ എന്ത് സംഭവിക്കും എന്ന് ഷമീർ കുറിക്കുന്നു.

ജീവിതവും മരണവും മുഖാമുഖം കണ്ട് ജോലിയെടുക്കുന്നവരെക്കുറിച്ചുള്ള ആശങ്കയാണ് ഷമീർ പങ്ക് വെക്കുന്നത്.

https://www.facebook.com/100002443531633/posts/3575090352582381/

 

ഡോക്ടർ ഷമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

“ഞാനോർത്തു നീ ചത്തെന്ന്”

കോവിഡ് തിരക്കിൽ സുഹൃത്തുക്കൾ വിളിക്കുമ്പോൾ ഫോൺ എടുക്കാൻ കഴിയാതെ ദിവസങ്ങൾ കഴിഞ്ഞ് അവരെ തിരിച്ചു വിളിക്കുമ്പോൾ പലപ്പോഴും കേൾക്കുന്ന ഡയലോഗ് ആണിത്.
അതിനെപ്പോഴും കൊടുക്കുന്ന ഒരു മറുപടിയും ഉണ്ടായിരുന്നു.
“നിന്നെ പോലെ അല്ല, ഞാൻ ചത്താലേ, അത് പത്രത്തിൽ വരും”
പറയുന്നത് തമാശ ആണെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിുന്നു. കോവിഡ് വന്ന് മരിച്ചാൽ പത്രത്തിൽ ഫോട്ടോ വരും, സർക്കാർ മോശമല്ലാത്ത ഒരു ഇൻഷുറൻസ് തുക മക്കൾക്ക് കൊടുക്കും. ആദ്യത്തേത് നടന്നില്ലെങ്കിലും സാരമില്ല, രണ്ടാമത്തെ പ്രതീക്ഷ ഈ ജോലി ചെയ്യുമ്പോൾ വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ബാബുക്കുട്ടി സാറിൻ്റെ മരണത്തോടെ ഈ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നോ എന്ന സംശയങ്ങൾ ഉടലെടുത്തിരിക്കുന്നു.
എനിക്ക് ബാബുക്കുട്ടി സാറിനെ നേരിട്ടറിയില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം പ്രൊഫസർ ആിരുന്നു. ഈയിടെ വകുപ്പ് മേധാവി ആയുള്ള ഓർഡറും കിട്ടിയിരുന്നതായി കേട്ടു. സാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കും നല്ലതേ പറയാനുള്ളൂ. വളരെ ദൗർഭാഗ്യകരമായ ഒരു മരണം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരുപാട് ദുഃഖം തോന്നുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഓരോരുത്തരുടേയും റിസ്ക് എത്ര വലുതാണെന്ന് ഒന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് ഈ സംഭവം. പത്രങ്ങൾക്ക് ഉൾപേജിൽ വാർത്ത കൊടുക്കാനുള്ള പ്രാധാന്യമേ തോന്നിയുള്ളൂ. സർക്കാർ കണക്കിൽ രോഗം വന്നതിനും മരണത്തിനും ഇടയിൽ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്നും പറഞ്ഞ് കുടുംബത്തിന് കിട്ടാൻ അർഹതയുള്ള സഹായം കൂടി ഇല്ലാതാകുമോ എന്ന് ഒരു ആശങ്കയും കേട്ടു.
അങ്ങനെ സംഭവിച്ചു കൂടാ. അത് നീതികേടാവും. പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തി കോവിഡ് വന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നു. രോഗാവസ്ഥ ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കാം. അതിനിടയിൽ ചെയ്ത കോവിഡ് പരിശോധനകൾ നെഗറ്റീവാവാം. രോഗിയിൽ നിന്ന് രോഗം പകരാനുള്ള കാലയളവ് (infectivity period) കഴിഞ്ഞാൽ കോവിഡിന്റേതല്ലാത്ത മറ്റു ഐ സി യു കളിലേക്കോ വാർഡുകളിലേക്കോ മാറ്റാം. രോഗി രക്ഷപ്പെട്ടാലും മരിച്ചാലും രോഗം കോവിഡല്ലാതാകുന്നില്ല.
മരണമോ നമുക്ക് തടയാൻ കഴിഞ്ഞില്ല. മരണശേഷം കിട്ടേണ്ട ബഹുമാനവും നീതിയും എല്ലാവരും അർഹിക്കുന്നു. ഈ കാലഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ പ്രത്യേകിച്ചും. രോഗവും മരണവും മുന്നിൽ കണ്ടു കൊണ്ടു തന്നെയാണ് എല്ലാവരും കളിക്കിറങ്ങുന്നത്. തങ്ങൾ ഇല്ലാതായാലും വേണ്ടപ്പെട്ടവരുടെ ജീവിതം വഴിയാധാരമാവില്ലെന്ന ഉറപ്പെങ്കിലും അവർക്ക് കിട്ടണം.
29-11-2020 വൈകുന്നേരം 6.30ന് പോസ്റ്റ് എഡിറ്റ് ചെയ്യുന്നു. ഇപ്പോൾ പുറത്തു വിട്ട ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയുടെ പ്രസ്താവന കൂടി ഇതിൽ ചേർക്കുകയാണ്.
“27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്ക്കാര് മെഡിക്കല് കോളേജിലെ ഓര്ത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുകുട്ടിയുടെ നിര്യാണത്തില് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അനുശോചനം അറിയിച്ചു. കോവിഡിനെതിരായി എറണാകുളം മെഡിക്കല് കോളേജില് നടത്തുന്ന പ്രവര്ത്തനങ്ങളില് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ഓര്ത്തോപീഡിക്‌സ് വിഭാഗം മേധാവി എന്ന നിലയിലും ഡോക്ടര് എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം മികച്ചതാണ്. “
Thank you so much. ഇത്തരം ആശങ്കകൾക്ക് ഇനി സ്ഥാനം ഉണ്ടാകില്ലെന്ന് വിശ്വസിക്കാം