ഡൽഹി:
‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന് മുദ്രവാക്യം വിളിച്ചിരുന്ന രാജ്യത്ത് ഇപ്പോൾ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷക പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനായ കർഷകനെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ചാണ് രാഹുൽ ഈ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം കര്‍ഷകനെതിരെ ജവാന്‍ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
അതേമസമയം ബിജെപി സര്‍ക്കാരില്‍ രാജ്യത്തിന്റെ സ്ഥിതിയൊന്ന് പരിശോധിക്കുക എന്ന് ചൂണ്ടിക്കാട്ടി കർഷക പ്രതിഷേധത്തിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും എഐസിസി ഉത്തർ പ്രദേശ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ‘ബിജെപിയുടെ ശതകോടീശ്വരരായ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ അവര്‍ക്ക് ചുവപ്പ് പരവതാനിയിട്ട് സ്വീകരണം ലഭിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമ്പോഴോ..റോഡുകല്‍ കുഴിക്കുന്നു. കര്‍ഷകര്‍ക്കെതിരെ അവര്‍ നിയമം ഉണ്ടാക്കിയപ്പോള്‍, അത് ശരിയാണ്. പക്ഷേ അക്കാര്യം സര്‍ക്കാരിനോട് പറയാന്‍ അവര്‍ വരുമ്പോള്‍ അത് തെറ്റാകുന്നു’ ഇതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
അതേസമയം പോലീസ് സന്നാഹത്തിന് തങ്ങളോട് ചെയ്ത ക്രൂരത മറന്ന് ഭക്ഷണം വിളമ്പുന്ന കർഷകരുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.