Fri. Nov 22nd, 2024
ED raid in CM Raveendran financial dealings

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ.
  • മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്.
  • കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്.
  • സ്വർ‌ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച  വിഷയത്തിൽ സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്.
  • നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയണ്.
  • ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം.
  • രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം ഏറെ വഷളാണെന്നും സംസ്ഥാനങ്ങള്‍ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി.
  • നിവാർ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്.
  • തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ ഗതാഗത മന്ത്രിയുമായ സുവേന്ദു  അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു.
  • ചിലരെ പീഡിപ്പിക്കാനുളള  ആയുധമായി  ക്രിമിനല്‍ നിയമങ്ങള്‍ മാറുന്നില്ലെന്ന്  കോടതികള്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി.
  • ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കിയ നോട്ടിസ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
  • കൊറോണ വാക്സിൻ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീൽ പ്രസിഡന്‍റ് ജൈര്‍ ബൊല്‍സൊനാരോ.
  • ഇന്ത്യന്‍ നാവികസേനയുടെ പരിശീല യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു.
  • അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചാൽ  വൈറ്റ് ഹൗസ് വിട്ടിറങ്ങുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
  • ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി.

https://www.youtube.com/watch?v=9zfIpns2rxo

By Athira Sreekumar

Digital Journalist at Woke Malayalam