Wed. Jan 22nd, 2025
cyclone Nivar to hit soon on land

 

ഇന്നത്തെ പ്രധാന വാർത്തകൾ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.

നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു.

കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ  ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

:മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സര്‍വകലാശാല.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്.

പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി നാളെ.

ക​ണ്ണൂ​രി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ സ്ഥ​ലം​മാ​റ്റി.

സംസ്ഥാനത്തെ പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് സർക്കാർ ഉത്തരവ്.

ബിബിസിയുടെ 2020 ലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് സ്ത്രീകളില്‍ ഒരാളായി ഷഹീന്‍ ബാഗിലെ ബില്‍ക്കിസ് മുത്തശ്ശി.

ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിന് തത്വത്തിൽ അംഗീകാരം നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ആവശ്യമായ  ആർത്തവ ഉത്‌പ്പന്നങ്ങള്‍ സൗജന്യമായി  ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്കോട്ട്ലൻഡ്.

ഓസ്കറിലേക്കുള്ള ഇന്ത്യൻ നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്.

ഐ.എസ്.എല്ലില്‍ ഇന്ന് ആതിഥേയരായ എഫ്.സി ഗോവയും മുംബൈ സിറ്റി എഫ്.സിയും നേര്‍ക്കുനേര്‍.

https://www.youtube.com/watch?v=zo1iYaQAY5w

By Athira Sreekumar

Digital Journalist at Woke Malayalam