Mon. Dec 23rd, 2024
covid deaths crossed 2000

 

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 5,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 9.59 ആണ്. അതേസമയം 25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2022 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6,719 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയി.

By Athira Sreekumar

Digital Journalist at Woke Malayalam