Fri. Nov 22nd, 2024
modi-biden

ന്യൂഡല്‍ഹി:

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാനവും പ്രചോദനവും ആണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ബെെഡനുമായി ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചചെയ്തു. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും ബൈഡനും തമ്മിൽ ആശയവിനിമയം നടത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam