Mon. Dec 23rd, 2024
K-Surendran-against-Thomas-Isaac

തിരുവനന്തപുരം:

കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്താക്കിയ ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും രംഗത്ത്. തോമസ് ഐസക് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സ്വന്തം തെറ്റ് മറച്ചുവെയ്ക്കാനാണ് ധനമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് പൊളിച്ചുനോക്കി രാഷ്ട്രീയ താത്പര്യങ്ങൾക്കായി ചോർത്തി. അധികാരത്തില്‍ തുടരാന്‍ ഇനി ഐസക് അര്‍ഹനല്ലെന്നും രാജിവെയ്ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വിയോജിപ്പ് പ്രകടിപ്പിക്കാൻ ആർക്കും അവകാശം ഉണ്ട്. പക്ഷെ നിയമസഭയിൽ അഭിപ്രായം പറയുകയാണ് വേണ്ടത്. ഐസക് നടത്തിയത് ഗുരുതരമായ നിയമ ലംഘനമാണ്. ഐസക്കിന്റെ രാജി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam