കൊച്ചി:
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.
ശക്തമായ വാദപ്രതിവാദമാണ് ഇന്നും കോടതിയില്‍ നടന്നത്. എന്നാല്‍, ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=VTtgMv4z6GA
കഴിഞ്ഞ മാസം 29-ാം തീയ്യതിയാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച വരെ അദ്ദേഹം ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ പിന്നാലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ ഇന്നലെയാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ അദ്ദേഹത്തെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍ നീണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ ഇന്നലെ രേഖാമൂലം ഇഡിക്കെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് വിശദീകരണം നല്‍കിയിരുന്നു. ഈ വാദങ്ങളെ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെെകുന്നേരത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.