Mon. Dec 23rd, 2024
M Sivasankar (Picture Credits:News Indian Express)

കൊച്ചി:

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവസങ്കര്‍. അന്വേഷണ ഏജന്‍സി നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം വ്യക്തമാക്കുന്നത്.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നുവെന്നും ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു. താന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതതെന്നും ശിവശങ്കര്‍ ആരോപിച്ചു.

ശിവശങ്കറിൻ്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് ശിവശങ്കർ കോടതിക്ക് വിശദീകരണം നൽകിയത്. സ്വപ്നയും വേണുഗോപാലുമായി നടത്തിയ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പൂർണ്ണരൂപം സഹിതമാണ് ശിവശങ്കർ കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്.

അതേസമയം, എം ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യുകയാണ്. സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ ഇടപാടിലാണ് ചോദ്യം ചെയ്യല്‍.

By Binsha Das

Digital Journalist at Woke Malayalam