Mon. Dec 23rd, 2024

 

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 19 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1888 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

By Athira Sreekumar

Digital Journalist at Woke Malayalam