Sun. Apr 6th, 2025 2:34:59 PM
Nitish Kumar

പാറ്റ്ന:

ബിഹാര്‍ നിയമസഭ തിര‍ഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യത്തെ പിന്തള്ളിക്കൊണ്ട് എന്‍ഡിഎ മുന്നറുന്നു. കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകളാണ് എന്‍ഡി എയ്ക്ക്. 122 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിലുള്ളത്. ആര്‍ജെഡിയ്ക്ക് 106 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മാത്രം ബിഹാര്‍ ഇനി ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായൊരു ചിത്രം ലഭിക്കുകയുള്ളു.

അതേസമയം, ബിജെപി ജയിച്ചാലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയില്ലായെന്നാണ് സൂചന. എല്‍ജെപിയുടെ ചിരാഗ് പസ്വാനെ ഉപയോഗിച്ച് ബിജെപി മെനഞ്ഞ തന്ത്രം വിജയിക്കുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ജെഡിയു എന്‍ഡിഎയെ പിന്തുണയ്ക്കില്ലയെന്നും ഏറെക്കുറെ ഉറപ്പാണ്. ഇതും എന്‍ഡിഎ ദേശീയ നേതൃത്വത്തിന് വെല്ലുവിളിയാണ്.

By Binsha Das

Digital Journalist at Woke Malayalam