Sat. Nov 16th, 2024
BIHAR ELECTION RESULT TODAY

പറ്റ്ന:

ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിതീഷ് കുമാർ നാലാം വട്ടവും മുഖ്യമന്ത്രി ആകുമോ അതോ തേജസ്വി യാദവ് അധികാരം നേടുമോ എന്നറിയാന്‍ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടത്തിയത്.

രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യം  മഹാസഖ്യവും എന്‍ഡിഎയും തമ്മില്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മഹാസഖ്യം മുന്നേറികൊണ്ടിരിക്കുകയാണ്. എന്‍ഡിഎയില്‍ ബിജെപി മുന്നേറുമ്പോള്‍ നിതീഷ് കിമാറിന്‍റെ ജെഡിയുവിന് അടിപതറുകയാണ്.

ആര്‍ജെഡി ബിഹാറില്‍ കുതിച്ചുകയറുകയാണ്. ആര്‍ജെഡി 52 ഇടത്ത് മുന്നേറ്റം കാഴ്ചവെയ്ക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിഭാഗവും ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. 76-ഇടത്താണ്ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നേറ്റം. 40 സീറ്റിലാണ് എന്‍ഡിഎ മുന്നേറുന്നത്. കോണ്‍ഗ്രസ് 14 ഇടത്തും. ഇടതുപാര്‍ട്ടികളും മുന്നേറുന്നുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam