Sun. Dec 22nd, 2024

 

ഡൽഹി:

വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായിരിക്കും.

ആര്‍ടിപിസിആര്‍ നടത്താതെ എത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്താൻ അനുമതിയുണ്ട്. ഡല്‍ഹി, കൊച്ചി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ടെസ്റ്റില്‍ നെഗറ്റീവാണെങ്കിലും ക്വാറന്റീന്‍ ആവശ്യമില്ല.

അടിയന്തര സാഹചര്യങ്ങളായ ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, മാതാപിതാക്കളോടും പത്തു വയസുവരെയുള്ള കുട്ടികളോടും ഒപ്പമുള്ള യാത്രകള്‍ എന്നിവയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. എന്നാല്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam