കണ്ണൂര്‍:
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ ജെയിംസ് മാത്യു. അധികാര പരിധിയില്‍ നിന്നുകൊണ്ട് മാത്രം ഇഡി അന്വേഷിച്ചാല്‍ മതി. എവിടേയും കയറി പരിശോധിക്കാമെന്ന ധാരണ വേണ്ട. അതൊന്നും ഈ സംസ്ഥാനത്ത് നടക്കില്ലെന്നും ജെയിംസ് മാത്യു പറഞ്ഞു. എവിടേയും കയറി പരിശോധന നടത്താന്‍ ഇഡിക്കെന്താ കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുടെ അവകാശങ്ങള്‍ ഇഡി ലംഘിക്കുന്നു. സഭയുടെ അന്തസ്സിന് ഇത് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇഡിക്കെതിരായ നീക്കങ്ങളിൽ സർക്കാരിനെയും സ്പീക്കറെയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. സ്പീക്കറുടെ രാഷ്ട്രീയ ഇടപടെൽ മൂലമാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നൽകാൻ കാരണമെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. എന്തൊക്കെയായാലും ഇഡിക്ക് നോട്ടീസ് നൽകാനുളള എത്തിക്സ് കമ്മിറ്റി തീരുമാനത്തില്‍ ഭരണ -പ്രതിപക്ഷ നേതാക്കള്‍ തമ്മിലുള്ള പോര് കടുക്കുകയാണ്.