Mon. Dec 23rd, 2024

കൊച്ചി:

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തതതോടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇപ്പോഴിതാ മുഖ്യമന്ത്രിയയെും സിപിഎമ്മിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. അഴിമതി വിരുദ്ധ സര്‍ക്കാരിനെയും മടിശ്ശീലയില്‍ കനമില്ലാത്ത നിഷ് കളങ്കനായ സഖാവിനെയും വഞ്ചിച്ച കുലം കുത്തിയായ ഐഎഎസ് ഉദ്ദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. എന്നിട്ടും ഇവിടുത്തെ പുരോഗമന സഖാക്കള്‍ക്ക് സന്തോഷമില്ലാത്തതെന്തെയെന്നാണ് വിടി ബല്‍റാം ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നത്.

വി ടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?

 

By Binsha Das

Digital Journalist at Woke Malayalam