Mon. Nov 25th, 2024

 

ഡൽഹി:

ബെക്ക സൈനിക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ്‍വരയിലെ സംഭവത്തെ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

സമാധാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയർത്തുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ലെന്നും പോംപിയോ കൂട്ടിച്ചേർത്തു.

അതേസമയം അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. അതിർത്തികടന്നുള്ള തീവ്രവാദം അംഗീകരിക്കാനാകില്ലെന്നും രഹസ്യവിവരങ്ങൾ കൈമാറുന്നതടക്കമുള്ള കാര്യങ്ങളിൽ ഇനി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam