Mon. Dec 23rd, 2024

തിരുവനന്തപുരത്ത്:

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വെട്ടിലാക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ചാർട്ടേഡ് അക്കൌണ്ടൻ്റ് വേണുഗോപാലുമായി ശിവശങ്കർ ബന്ധപ്പെട്ടതിൻ്റെ ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കർ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ ചാറ്റിൻ്റെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ ഇഡി സീൽ വച്ച കവറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ വാട്സാപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള ഇരുവരുടെയും വാട്സാപ്പ് ചാറ്റുകളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കുന്നത്. ലോക്കറിനെ കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാല്‍ ശിവശങ്കറിനോട് പറയുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടാതിരിക്കാന്‍ വേണുഗോപാലിനെ ശിവശങ്കര്‍ ഉപദേശിക്കുന്നുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam