Wed. Dec 18th, 2024

 

പത്തനംതിട്ട:

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ദര്‍ശന്തതിനെത്തിയ തമിഴ്നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 11 നാണ് വീണ്ടും ശബരിമല തുറന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് 250 തീർത്ഥാടകർക്കാണ് ഒരു ദിവസം ദർശനാനുമതി അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam