Mon. Dec 23rd, 2024

 

തിരുവനന്തപുരം:

വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച  അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനെന്ന വ്യാജേന കൊണ്ടുപോയതെന്നും, ഇതുവരെ 90 മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷേ ഹെെക്കോടതി പരിഗണിക്കും. 

By Athira Sreekumar

Digital Journalist at Woke Malayalam