Mon. Dec 23rd, 2024
വാഷിങ്ടൺ:

 
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡന്റെ മകനെക്കുറിച്ച് ട്രം‌പിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ട് ട്വിറ്റർ വ്യാഴാഴ്ച താത്കാലികമായി നിരോധിച്ചു.

ട്രം‌പിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റുചെയ്ത വീഡിയോയിൽ ഹണ്ടർ ബിഡൻ ഉക്രൈനിലെ ഒരു എനർജി കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നതും ജോ ബിഡൻ കമ്പനിയുടെ ഉപദേശകനുമായി കൂടിക്കാഴ്ച നടത്തിയെന്നും പറയുന്നതാണ്.

ജോ ബിഡൻ വർഷങ്ങളായി നമ്മുടെ രാജ്യത്തെ ചതിച്ചുകൊണ്ടിരിക്കുന്ന ഒരു നുണയനാണ്, എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്തുകൊണ്ട് ആ വീഡിയോ നിയമങ്ങൾ ലംഘിച്ചുവെന്ന് ട്വിറ്റർ പറഞ്ഞു, ട്വീറ്റ് ചെയ്യുന്നത് തുടരണമെങ്കിൽ ഈ പോസ്റ്റ് നീക്കം ചെയ്യണമെന്നും ട്വിറ്റർ അറിയിച്ചു.