Sat. Jul 27th, 2024
ന്യൂഡൽഹി:

 
ഗാർഹിക തർക്കത്തെത്തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീകൾക്ക് ഇപ്പോൾ വീട് ഭർത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലാണെങ്കിലും അവിടെ താമസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ്സുമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഭർത്താവിന്റെ മാതാപിതാക്കളുടെ വീട് അവരുടെ മാത്രം സ്വത്താണെന്ന് അവകാശമുന്നയിച്ചുകൊണ്ട് അവിടെ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് ഈ വിധി.

“ഈ രാജ്യത്ത് ഗാർഹിക പീഡനം വ്യാപകമാണ്, കൂടാതെ നിരവധി സ്ത്രീകൾ ഏതെങ്കിലും രീതിയിൽ എല്ലാ ദിവസവും അക്രമത്തെ നേരിടുന്നു, എന്നിരുന്നാലും, ഏറ്റവും കുറവ് മാത്രം റിപ്പോർട്ട് ചെയ്യുന്ന ക്രൂരതയാണിത്.” 150 പേജുള്ള വിധിന്യായത്തിൽ പറയുന്നു.