Sun. Dec 22nd, 2024
ന്യൂഡൽഹി:

 
മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ) പുരുഷോത്തം ശർമ്മ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

പുരുഷോത്തം ശർമ്മയുടെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് സംഭവം.

സംഭവം പുറത്തറിഞ്ഞപ്പോൾ സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പറഞ്ഞു.

“ഓഫീസറെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിയമം കയ്യിലെടുക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും.” മുഖ്യമന്ത്രി പറഞ്ഞു.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ തിങ്കളാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് കത്തെഴുതിയിരുന്നു.